കൊല്ലം ∙ ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ ഏറെനാളായി മേധാവിയില്ല. എസ്എസ്എൽസി പരീക്ഷയുടെ ഒരുക്കം വരെ പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയരുന്നു.
രണ്ടു മാസത്തിലേറെയായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. കരുനാഗപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർക്കാണ് ചുമതല കൈമാറിയിട്ടുള്ളത്. എന്നാൽ വായ്പ തിരിച്ചടയ്ക്കുന്ന വിധത്തിലുള്ള ഗെയ്ൻ പിഎഫ് വായ്പ എടുക്കാൻ പോലും അധ്യാപകർക്ക് കഴിയുന്നില്ല.
വായ്പ അപേക്ഷ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഓരോ മാസവും ഏകദേശം 30 അപേക്ഷകളാണ് ഗെയ്ൻ പിഎഫ് വായ്പയ്ക്ക് ലഭിച്ചു കൊണ്ടിരുന്നത്.
കുട്ടികളുടെ പഠനം, ചികിത്സ തുടങ്ങിയവയ്ക്കു വേണ്ടി അപേക്ഷിക്കുന്നവർക്കു പോലും വായ്പ ലഭിക്കാത്ത സാഹചര്യമാണ്.
ഡിഇഒ നിയമനം വൈകുകയാണെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഗെയ്ൻ പിഎഫ് ലോഗിൻ ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യം ഉയരുന്നു.അധ്യയന വർഷാവസാനം വിരമിക്കുന്ന അധ്യാപകരുടെ പിഎഫ് ക്ലോഷർ അപേക്ഷകൾ സമർപ്പിക്കുന്ന സമയമാണ് ഇത്. ജില്ലാ വിദ്യാഭ്യാസ ഓഫിസർ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ഇതിനു ബുദ്ധിമുട്ടുണ്ടാക്കും. എസ്എസ്എൽസി പരീക്ഷയുടെ ഒരുക്കങ്ങൾ ആരംഭിച്ചു.
ഡപ്യൂട്ടി ചീഫ്മാരെ ഉൾപ്പെടെ നിയമിക്കേണ്ട സമയമാണ്.
ജില്ലാ വിദ്യാഭ്യാസ ഓഫിസ് മുഖേനയാണ് ഇതു നിർവഹിക്കേണ്ടത്. ഡിഇഒ നിയമനം അടിയന്തരമായി നടപ്പാക്കിയില്ലെങ്കിൽ കൂടുതൽ പ്രതിസന്ധിയുണ്ടാകുമെന്ന് അധ്യാപക സംഘടനകൾ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

