ബത്തേരി ∙ രാത്രിയാത്രാ നിരോധനമുള്ള ദേശീയപാത 766ൽ ബന്ദിപ്പൂർ വനമേഖലയിൽ റോഡു നവീകരണം തുടങ്ങി. സംസ്ഥാന അതിർത്തിയായ മൂലെഹൊളെ മുതൽ മദൂർ വരെ 20 കിലോമീറ്റർ നീളുന്ന വനമേഖലയിലാണ് റീ ടാറിങ് നടക്കുന്നത്.
റോഡിന് കാര്യമായ അറ്റകുറ്റപ്പണിയില്ലാത്ത അവസ്ഥയിലും റീ ടാർ ചെയ്യുന്നത് യാത്രക്കാർക്ക് ഗുണകരമായിട്ടുണ്ട്. നിരോധന സമയം നീട്ടണമെന്നും യാത്ര ബദൽപാതയിലൂടെ ആക്കണമെന്നുമൊക്കെ ഒരു വിഭാഗം പരിസ്ഥിതി പ്രവർത്തകർ വാദിക്കുമ്പോഴാണ് റോഡു പണി പുരോഗമിക്കുന്നത്. നിലവിൽ രാത്രി 9 മുതൽ രാവിലെ 6 വരെയാണ് ഇതുവഴിയുള്ള യാത്രാ നിരോധനം.
മൈസൂരു വിമാനത്താവളം വികസിപ്പിക്കുക കൂടി ചെയ്തതോടെ റോഡിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്.
തുരങ്ക പാത കൂടി വരുന്നതോടെ ബത്തേരി – ബെംഗളൂരു പാത കൂടുതൽ തിരക്കുള്ളതാകും. രാജ്യത്ത് പലയിടത്തും വന്യജീവി സങ്കേതങ്ങൾക്കു മുകളിലൂടെ കിലോമീറ്ററുകൾ നീളുന്ന മേൽപാതകൾ യാഥാർഥ്യമായിരിക്കെ കാടിനു ദോഷമില്ലാതെ ബന്ദിപ്പൂരിനും എലിവേറ്റഡ് ഹൈവേ വേണമെന്നാണ് വലിയൊരു വിഭാഗം വാദിക്കുന്നത്.
കർണാടകയുടെ മൂലൊഹൊളെ വനംവകുപ്പ് ചെക്പോസ്റ്റിനു സമീപമാണ് കഴിഞ്ഞ ദിവസങ്ങളിൽ നവീകരണം നടന്നത്.
ദേശീയപാത 766ൽ അടിവാരം മുതൽ മുത്തങ്ങ വരെ റോഡു വീതി കൂട്ടി നവീകരിക്കാൻ പദ്ധതിയിട്ടപ്പോൾ മൂലങ്കാവു കഴിഞ്ഞ വനമേഖലകളിലൂടെ വീതി കൂട്ടാൻ വനം വകുപ്പ് തടസ്സം നിന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കർണാടകയിലെ ബന്ദിപ്പൂരിൽ തടസ്സങ്ങളില്ലാതെ ഹൈവേ നിർമാണം നടക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

