കൊച്ചി ∙ മൂവാറ്റുപുഴ നഗരത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് നടത്തി വരുന്ന എല്ലാ ജോലികളും ഒന്നര മാസത്തിനുള്ളിൽ പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. നിർമാണം പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
മൂവാറ്റുപുഴ പുതിയ പാലത്തിന് സമീപം കച്ചേരിത്താഴത്ത് പൊതുമരാമത്ത് റോഡിൽ രൂപപ്പെട്ട അപകടകരമായ ഗർത്തം മൂടുന്നതുമായി ബന്ധപ്പെട്ട് കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഗർത്തം പൂർണമായി മൂടിയെന്നും ഒക്ടോബർ ഒന്നിന് റോഡ് ഗതാഗത യോഗ്യമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രസ്തുത സ്ഥലത്ത് ടാറിങ് പൂർത്തിയാക്കാനുണ്ട്. മൂവാറ്റുപുഴ പോസ്റ്റ് ഓഫിസ് ജംക്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള 1.3 കിലോമീറ്റർ റോഡ് പണികൾ സെപ്റ്റംബർ 11ന് തീർത്തു.
1.3 കിലോമീറ്റർ ടാറിങ്ങും മീഡിയൻ പണികളും ഇനി ചെയ്യാനുണ്ടെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്കൂൾ ബസിന്റെ ടയർ റോഡിലെ ഗർത്തത്തിൽ വീണ് അപകടം സംഭവിച്ച സാഹചര്യത്തിലാണ് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തത്.
ഒക്ടോബർ 22ന് തൊടുപുഴ റെസ്റ്റ് ഹൗസിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തിയ സിറ്റിങ്ങിൽ റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ നേരിട്ട് ഹാജരായിരുന്നു.
മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് 22ന് പത്തടിപ്പാലം റെസ്റ്റ് ഹൗസിൽ
കൊച്ചി ∙ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഡിസംബർ 22ന് രാവിലെ 10ന് പത്തടിപ്പാലം പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തുമെന്ന് കമ്മിഷൻ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

