വടശേരിക്കര ∙ ശങ്കരമംഗലം റബർത്തോട്ടം കാടാണോ? പകലും കാട്ടാനകൾ കൂട്ടത്തോടെ വിഹരിക്കുന്നതു കാണുമ്പോൾ നിബിഡ വനമാണെന്നെ കരുതാനാകൂ. ആനകളുടെ വിഹാര ഭൂമിയായി ഇവിടം മാറിയതോടെ ദിവസമെന്നോണം റബർ മരങ്ങളുടെ എണ്ണവും കുറയുകയാണ്.
2010, 2013 വർഷങ്ങളിൽ 6,000ത്തോളം റബർ തൈകൾ തോട്ടത്തിൽ നട്ടിരുന്നു.
2 ഭാഗങ്ങളിലായി നട്ടിരുന്ന തൈകളുടെ സുരക്ഷയ്ക്ക് കവചമൊരുക്കി സൗരോർജ വേലികളും സ്ഥാപിച്ചിരുന്നു. പരിപാലനത്തിലും കുറവുണ്ടായില്ല.
2 വർഷം കഴിഞ്ഞപ്പോൾ മ്ലാവുകൾ ഇറങ്ങി തൈകൾ നശിപ്പിച്ചു. പിന്നീടാണ് കാട്ടാനകൾ തോട്ടത്തിൽ താവളമാക്കിയത്.
സൗരോർജ വേലി തകർത്താണ് അവ തോട്ടത്തിലേക്കു കടന്നത്. പുനരുദ്ധരിച്ച വേലിയും ആനകൾ മരങ്ങൾ തള്ളിയിട്ടു നശിപ്പിച്ചു.
തുടർന്ന് റബർ മരങ്ങൾ പിഴുതു തള്ളി തുടങ്ങി.
രാത്രിയും പകലും കാവലിന് ആൾക്കാരെ നിയോഗിച്ചിട്ടും കാട്ടാനകളുടെ കടന്നു വരവ് തടയാനായില്ല. പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ തോട്ടം വെളുത്തു തുടങ്ങി.
ആനകൾ മറിച്ചിട്ട 40 ടൺ റബർ മരങ്ങളാണ് അടുത്തിടെ ഉടമ വെട്ടി വിറ്റത്.
വീണ്ടും അത്രത്തോളം തോട്ടത്തിൽ കിടപ്പുണ്ട്. ഇതുമൂലം ടാപ്പിങ്ങുകാരുടെ തൊഴിലും നഷ്ടപ്പെടുകയാണ്.
ആറും ഏഴും ആനകളാണ് തോട്ടത്തിലും പരിസരത്തും ചുറ്റിത്തിരിയുന്നത്. ഒളികല്ല് റോഡും അവ കയ്യടക്കി.
ജനവാസ കേന്ദ്രത്തിൽ എത്തുന്ന കാട്ടാനകൾ തമ്മിൽ തല്ലും തുടങ്ങി.
ജനം ഭീതിയിൽ. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉഗ്രശബ്ദത്തോടെ കാട്ടാനകൾ തമ്മിൽ അടി നടത്തിയത്.
ശബ്ദം കേട്ടുണർന്ന ജനം കടുവയോ ആനയോ എന്നറിയാതെ പുറത്തിറങ്ങാൻ ഭയന്നു. മൊബൈൽ ഫോണുകളിൽ പരസ്പരം സന്ദേശങ്ങൾ കൈമാറിയ അവർ രണ്ടും കൽപിച്ചു വീടുകൾക്കു പുറത്തിറങ്ങിയപ്പോഴാണ് ആനകൾ തമ്മിലുള്ള അടിയാണെന്നു മനസ്സിലായത്.
ശബ്ദം കോട്ട ഭാഗത്ത് അവർ ഒത്തു കൂടിയപ്പോൾ ആനകൾ കല്ലാറ്റിൽ ഇറങ്ങുന്നതാണു കണ്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

