കണ്ണൂർ ∙ വീടുനിർമിക്കാൻ വേണ്ട മികച്ച ഉൽപന്നങ്ങൾ അണിനിരത്തിയ വനിത വീട് പ്രദർശനത്തിന് പ്രൗഢഗംഭീര തുടക്കം.
പൊലീസ് മൈതാനിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വീടുനിർമാണ മേഖലയുടെ നേർച്ചിത്രം തെളിയുന്ന പ്രദർശനം കാണാൻ ആദ്യദിനം തന്നെ വൻ ജനാവലിയെത്തി.
വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കണ്ണൂർ സെന്ററും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഡെൻവുഡ് ആണ് സഹപ്രായോജകർ.
ഇരുപത് അടി വരെ ഉയരമുള്ള അലുമിനിയം സിസ്റ്റം വിൻഡോയുടെ നേർക്കാഴ്ച ഒരുക്കിയാണ് എപ്പിക് സിസ്റ്റം വിൻഡോസ് പ്രദർശനത്തിന് എത്തിയത്.
കൊതുകുവല പുറത്തു കാണാത്ത തരം സ്ലൈഡിങ് വാതിലുകളും ഇവിടെ കാണാം. 35-ൽ അധികം രാജ്യങ്ങളിലേക്ക് സ്റ്റീൽ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന, കോഴിക്കോട്ടെ പ്ലാന്റിൽ നിർമിക്കുന്ന ടിഎംടി കമ്പികൾ പീക്കെ സ്റ്റീൽ സ്റ്റാളിൽ കണ്ടറിയാം.
കൂടംകുളം ആണവനിലയത്തിനായി നിർമിച്ച ഉരുക്കു കൊണ്ടുള്ള യന്ത്രഭാഗവും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
മോഡുലാർ സ്വിച്ചുകളുടെ മറ്റെങ്ങും കാണാത്ത മോഡലുകളാണ് നോറിസിസ് സ്റ്റാളിന്റെ മുഖ്യ ആകർഷണം. പ്രകൃതിദത്ത ചൂരൽ കൊണ്ടുള്ള ലാമിനേറ്റ് പാനലിന്റെ ഏറ്റവും പുതിയ മോഡൽ സീക്വൻസ് സർഫസസ് സ്റ്റാളിൽ പരിചയപ്പെടാം.
ഇന്റീരിയറിന്റെ ഭംഗികൂട്ടുന്ന വിവിധതരം ലാമിനേറ്റുകളും ഇവിടെയുണ്ട്.
വീട്ടിൽ ഗവൺമെന്റ് സബ്സിഡിയോടെ സൗരവൈദ്യുത സംവിധാനം ഏർപ്പെടുത്താൻ വേണ്ട മുഴുവൻ സേവനങ്ങളും റെനർജി, സ്പെക്ട്രം, ടാറ്റ സോളർ, ഇലക്ട്രോളക്സ് സ്റ്റാളുകളിൽ ലഭിക്കും. റെനർജി സ്റ്റാളിൽ, മൂന്ന് കിലോവാട്ടിൽ കൂടുതൽ ശേഷിയുള്ള സോളർ പവർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് ഹോം ഓട്ടമേഷൻ പാക്കേജ് സൗജന്യമായി ലഭിക്കും.
എളുപ്പത്തിൽ വൃത്തിയാക്കാവുന്നതും ഗുണനിലവാരമുള്ളതുമായ സ്റ്റീൽ വാട്ടർ ടാങ്കുകളും അവയുടെ സവിശേഷതകളും എക്കോ സ്റ്റാർ സ്റ്റാളിൽ അടുത്തറിയാം. പോളിമർ വാട്ടർ ടാങ്കുകളുടെ നീണ്ടനിരയുമായി സെൽസർ, കേരളചന്ദ്ര എന്നിവയും പ്രദർശനത്തിന് എത്തിയിട്ടുണ്ട്.ഫർണിച്ചർ, മേച്ചിൽ ഓട്, മോഡുലർ കിച്ചൻ തുടങ്ങിയവയുടെയെല്ലാം വൈവിധ്യമാർന്ന മോഡലുകൾ പ്രദർശനത്തിലുണ്ട്.
മികച്ച ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ വിദഗ്ധരായ ആർക്കിടെക്ടുമാരുടെ സഹായവും ലഭിക്കും.
സ്പോട്ട് ബുക്കിങ്ങിന് തകർപ്പൻ ഓഫറുകളുമുണ്ട്.ഐഐഎ പവലിയനിൽ വീടു നിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം ലഭിക്കുന്ന കൺസൽറ്റേഷൻ ഡെസ്ക് ഉണ്ടാകും.
ഇവിടെയെത്തിയാൽ ഐഐഎ കണ്ണൂർ സെന്ററിലെ ആർക്കിടെക്ടുമാരുടെ സൗജന്യ സേവനം ലഭിക്കും.ആർക്കിടെക്ടുകൾ ഡിസൈൻ ചെയ്ത വീടുകളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം.
പാർക്കിങ് സൗകര്യവും കുടുംബശ്രീയുടെ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
ഇന്നത്തെ സെമിനാർ
∙വൈകിട്ട് 4.30ന്: എന്തിലും ഏതിലും വാസ്തുകല – ആർക്കിടെക്ട് ആനന്ദ് പി.
സുരേഷ് ∙5.30 ന് -വാസ്തുകല സുസ്ഥിരമാകേണ്ടതിന്റെ പ്രാധാന്യം – ആർക്കിടെക്ട് നിധീഷ് കുറുപ്പ് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

