യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവർ പിഴയുൾപ്പെടെ അടയ്ക്കേണ്ടി വരുമെന്ന കാര്യം തുടർച്ചയായി
അനൗൺസ് ചെയ്യാറുണ്ട്. എന്നാൽ ഇപ്പോഴും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർ ധാരാളമുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
2025 സാമ്പത്തിക വർഷത്തിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽനിന്നും റെയിൽവേ ഈടാക്കിയത് 1,781 കോടി രൂപയാണ്.
ലോക്സഭയിൽ ഒരു ചോദ്യത്തിനു ഉത്തരമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ കണക്കുകൾ അറിയിച്ചത്.
1989 ലെ റെയിൽവേ ആക്ട് പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്. പരിശോധയിൽ പിടിക്കപ്പെട്ടാൽ യാത്രക്കാരൻ സഞ്ചരിച്ച ദൂരത്തിനുള്ള പൂർണമായ യാത്രാ നിരക്കും കുറഞ്ഞത് 250 രൂപ പിഴയും നൽകേണ്ടിവരും. 2025ൽ റെയിൽവേ പുതിയ 200 ട്രെയിനുകൾ അവതരിപ്പിച്ചു.
ഇതിൽ 28 എക്സ്പ്രസ് ട്രെയിനുകൾ, 26 അമൃത് ഭാരത് എക്സ്പ്രസ്, രണ്ട് നമോ ഭാരത് റാപ്പിഡ് റെയിൽ ട്രെയിനുകൾ ഉൾപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

