തിരുവനന്തപുരം∙ 30 വർഷം പിന്നിടുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെ തകർക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മേളയിലെ 19 സിനിമകൾക്കു പ്രദർശന വിലക്ക് നേരിട്ട
സന്ദർഭത്തിൽ ഈ നിലപാട് തിരിച്ചറിഞ്ഞുകൊണ്ടാണ് സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സിനിമകൾ തടഞ്ഞ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി പ്രതിസന്ധി സൃഷ്ടിച്ചു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ സംഘപരിവാറിന്റെ ഒടുവിലത്തെ നടപടിയാണ് ഇത്. സർഗാത്മക സ്വാതന്ത്ര്യത്തിനായി കേരളം ആർക്കും മുന്നിൽ മുട്ടുമടക്കില്ല.
ആരു ശ്രമിച്ചാലും ഐഎഫ്എഫ്കെ ഇവിടെയുണ്ടാകും. പലസ്തീൻ പാക്കേജ് നിരോധിച്ചതിലൂടെ കേന്ദ്രസർക്കാരിന്റെ നിലപാട് ബോധ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐഎഫ്എഫ്കെയിൽ ചില സിനിമകൾ കാണിക്കാതിരിക്കാൻ ഗൂഢാലോചനയുണ്ടായെന്ന് അധ്യക്ഷനായിരുന്ന മന്ത്രി സജി ചെറിയാൻ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവിതയോടൊപ്പമാണ് സർക്കാർ.
അവർക്കൊപ്പം നിൽക്കുന്ന ചില സ്ത്രീകളെ ആക്രമിക്കുന്നവരെ ശക്തമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
മൗറിത്തേനിയൻ സംവിധായകൻ അബ്ദെറഹ്മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി മേളയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിച്ചു. ജൂറി ചെയർപഴ്സൻ മുഹമ്മദ് റസൂലാഫ്, സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ സയിദ് മിർസ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മേളയിലെ സുവർണ ചകോരം ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.
മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, വി.കെ.പ്രശാന്ത് എംഎൽഎ, അടൂർ ഗോപാലകൃഷ്ണൻ, അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി, വൈസ് ചെയർമാൻ കുക്കു പരമേശ്വരൻ, മധുപാൽ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ അക്കാദമി സെക്രട്ടറി സി.അജോയ്, ജനറൽ കൗൺസിൽ അംഗം സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ പങ്കെടുത്തു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

