ചിറയിൻകീഴ് ∙ ആനത്തലവട്ടത്തു നാട്ടുകാരുമായി വാക്കുതർക്കം നടക്കുന്നതിനിടെ, പൊലീസ് എത്തുന്നതറിഞ്ഞു സമീപത്തെ ആറ്റിൽചാടിയ രണ്ടംഗസംഘത്തിലെ കാണാതായ യുവാവിന്റെ മൃതദേഹം ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിലെ സ്കൂബാ ടീം കണ്ടെത്തി. ചിറയിൻകീഴ് ആനത്തലവട്ടം കല്ലുകുഴി വിളയിൽവീട്ടിൽ നിഖിൽ രാജേഷി(17)ന്റെ മൃതദേഹമാണു കണ്ടെടുത്തത്.
ഒപ്പമുണ്ടായിരുന്ന ചിറയിൻകീഴ് അരയതുരുത്തി സ്വദേശി ജിൻസ(21)നെ നാട്ടുകാരും സമീപവാസികളും ചേർന്നു രക്ഷപ്പെടുത്തിയിരുന്നു.
വ്യാഴം വൈകിട്ടു 6.30നായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തുമെന്ന് അറിഞ്ഞ് ഇരുവരും ആറ്റിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു നിഖിൽ രാജേഷിനെ കാണാതായത്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു വീട്ടുവളപ്പിൽ സംസ്കരിക്കും. പരേതനായ രാജേഷ്–അനിത ദമ്പതികളുടെ മകനാണ്.
സഹോദരൻ അഖിൽ രാജേഷ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

