ആലുവ ∙ അൻവർ സാദത്ത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 14 കോടി രൂപ മുടക്കി നിർമിച്ച കെഎസ്ആർടിസി ഡിപ്പോയിലെ കടമുറികളും കന്റീനും 23 മാസമായി വാടകയ്ക്കു നൽകാതെ അടച്ചിട്ടിരിക്കുന്നതു മൂലം കോർപറേഷനു നഷ്ടം കോടികൾ. 12 കടമുറികൾക്കു നഗരത്തിൽ നിലവിലുള്ള നിരക്കു പ്രകാരം പ്രതിദിനം 1000 മുതൽ 1500 രൂപ വരെ വാടക കിട്ടാൻ സാധ്യതയുണ്ട്. കന്റീനിൽ നിന്ന് ഇതിന്റെ പതിന്മടങ്ങു വാടക പ്രതീക്ഷിക്കാം.
ബസ് സ്റ്റാൻഡിനു മുന്നിലെ പാർക്കിങ് ഏരിയ കരാർ നൽകുന്നതിലൂടെ ലഭിക്കേണ്ട
തുകയും കിട്ടുന്നില്ല.
പാർക്കിങ് ഏരിയ പ്രതിമാസം രണ്ടര ലക്ഷം രൂപയ്ക്കു വാടകയ്ക്കു നൽകാൻ 7 മാസം മുൻപു കരാർ ഉറപ്പിച്ചിരുന്നു. എന്നാൽ, 6 മാസത്തെ വാടക മുൻകൂറായി അടയ്ക്കണമെന്ന വ്യവസ്ഥ വച്ചതോടെ കരാറുകാരൻ പിന്മാറി.
ഈ ഇനത്തിൽ മാത്രം 17.50 ലക്ഷം രൂപ ഇതിനകം നഷ്ടമായി.
വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം 2024 ഫെബ്രുവരിയിലാണ് ഡിപ്പോ തുറന്നത്. ഇതുവരെ നഗരസഭയിൽ നിന്നു കെട്ടിട
നമ്പർ ലഭിച്ചിട്ടില്ല. കെഎസ്ആർടിസി അധികൃതരുടെ അലംഭാവമാണ് ഇതിനു കാരണമെന്നാണ് ആരോപണം.
കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കിയ സ്ഥാപനവുമായി ഫീസ് സംബന്ധിച്ച തർക്കം തുടക്കത്തിൽ പ്രശ്നം സൃഷ്ടിച്ചു. മാലിന്യ സംസ്കരണ പ്ലാന്റിനു ജല അതോറിറ്റിയിൽ നിന്ന് എൻഒസി വാങ്ങാനും കഴിഞ്ഞില്ല.
പ്ലാന്റിന്റെ അളവിൽ ഉണ്ടായ വ്യത്യാസമാണ് കാരണം.
192 കിലോ വാട്ട് ശേഷിയുള്ള ട്രാൻസ്ഫോമർ കെഎസ്ആർടിസി സ്വന്തം നിലയ്ക്കു സ്ഥാപിച്ചില്ലെങ്കിൽ കടമുറികളിലേക്കു വൈദ്യുതി നൽകാനാവില്ലെന്ന പ്രശ്നവുമുണ്ട്. ബസ് സ്റ്റാൻഡ് നിർമിച്ച കരാറുകാരൻ എടുത്ത വൈദ്യുതി കണക്ഷനാണ് അമിതനിരക്കു നൽകി ഇപ്പോഴും ഉപയോഗിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

