മലയാളി സിനിമാപ്രേമികള്‍ ഈ വര്‍ഷം ഒടിടി റിലീസിനുവേണ്ടി ഏറ്റവും കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടി നായകനായ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്. പ്രശസ്ത തമിഴ് സംവിധായകന് ഗൗതം വസുദേവ് മേനോന് ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും അതില്‍ മമ്മൂട്ടി നായകനാവുന്നു എന്നതും ചിത്രത്തിന് പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ച ഘടകങ്ങള്‍ ആയിരുന്നു.
മമ്മൂട്ടി കമ്പനി തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ഈ വര്‍ഷം ജനുവരി 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്.
ഇപ്പോഴിതാ നീണ്ട 11 മാസങ്ങള്‍ക്ക് ഇപ്പുറം ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്.
പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് മമ്മൂട്ടിയും ഗൗതം വസുദേവ് മേനോനും സംസാരിക്കുന്ന വീഡിയോകള്‍ സീ 5 സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം. ഡൊമിനിക്കിന്റെ അസിസ്റ്റന്റ് ആയി ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു.
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോര്‍ജ് സെബാസ്റ്റ്യനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കഥ ഡോ.
നീരജ് രാജന്, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്, ഡോ.
സൂരജ് രാജന്, ഗൗതം വസുദേവ് മേനോന്, ഛായാഗ്രഹണം വിഷ്ണു ആര് ദേവ്, എഡിറ്റിംഗ് ആന്റണി, സംഗീതം ദര്‍ബുക ശിവ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, സ്റ്റണ്ട്സ് സുപ്രീ സുന്ദര്‍, കലൈ കിങ്സണ്‍, ആക്ഷന്‍ സന്തോഷ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍, കോ ഡയറക്ടര്‍ പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആരിഷ് അസ്ലം, ഫൈനല്‍ മിക്സ് തപസ് നായക്, കലാസംവിധാനം അരുണ്‍ ജോസ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

