പോത്തൻകോട്∙ ദേശീയപാതയെയും തീരദേശ റോഡിനെയും ബന്ധിപ്പിക്കുന്ന വെട്ടുറോഡ് റെയിൽവേ മേൽപാലത്തിന് റെയിൽവേയുടെ പച്ചക്കൊടി. മേൽപാലം നിർമാണത്തിനായി റെയിൽവേ ടെൻഡർ ക്ഷണിച്ചു.
നെടുമങ്ങാട്, കഴക്കൂട്ടം, ചിറയിൻകീഴ് നിയോജകമണ്ഡലങ്ങളുടെ അതിർത്തി പ്രദേശത്ത് മേൽപാലം ഉയരുന്നതോടെ നഗരവാസികളും തീരപ്രദേശത്തുള്ളവരും ദീർഘകാലമായി അനുഭവിച്ചു കൊണ്ടിരിക്കുന്ന യാത്രാദുരിതത്തിന് അറുതിയാകും. ഗേറ്റ് അടച്ചിടുമ്പോഴുള്ള ഗതാഗതക്കുരുക്കും സമയനഷ്ടവും പതിറ്റാണ്ടുകളുടെ ബുദ്ധിമുട്ടായിരുന്നു.
കൃഷിഭവൻ, കോക്കനട്ട് നഴ്സറി, സൈനിക സ്കൂൾ, ചന്തവിള കിൻഫ്രാപാർക്ക്, കഠിനംകുളം പഞ്ചായത്ത് ഓഫിസ്, തുമ്പയിലെ കിൻഫ്ര അപ്പാരൽപാർക്ക് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളാണ് റെയിൽവേ ട്രാക്കിന് ഇരുവശത്തുമുള്ള പ്രദേശങ്ങളിലുള്ളത്. കിൻഫ്ര പാർക്കിലേക്കും സ്കൂളുകളിലേക്കും പോകേണ്ട
വാഹനങ്ങൾ ഇവിടെ മണിക്കൂറുകൾ കാത്തുകിടക്കേണ്ട അവസ്ഥയാണ്.
കഴക്കൂട്ടം വില്ലേജിൽ ബ്ലോക്ക് നമ്പർ 11ൽ 1,2,3,14,15,25,26,27,28 ,പള്ളിപ്പുറം വില്ലേജിൽ ബ്ലോക്ക് നമ്പർ 9ൽ 200 മുതൽ 206വരെയുള്ള സർവേ നമ്പറുകളിൽപെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
ഭരണാനുമതി ലഭിച്ച് 5 മാസം; തുടർ നടപടിയൊന്നുമില്ല
∙കണിയാപുരം റെയിൽവേ മേൽപാലം നിർമാണത്തിനായി 48.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് 5 മാസം കഴിഞ്ഞിട്ടും തുടർ നടപടിയില്ല.
സ്ഥലം ഏറ്റെടുക്കലിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതല്ലാതെ ഒരടി മുന്നോട്ട് നീങ്ങിയില്ല. പെരുമാതുറയിലേക്കും തിരിച്ച് കണിയാപുരത്തേക്കുമായി വൈഡനിങ് ഉൾപ്പെടെ 547.7 മീറ്റർ നീളത്തിലും 10.2 മീറ്റർ വീതിയിലും ആണ് മേൽപാലം നിർമിക്കുക.
ഇരുഭാഗത്തേക്കുമായി 5 മീറ്റർ വീതം 10 മീറ്റർ സർവീസ് റോഡും ഒരുക്കും. ഒരേ ഏക്കറോളം ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരിക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

