ചൈനയിൽ നിന്ന് കടുത്ത ആക്രമണ ഭീഷണി നേരിടുന്ന തായ്വാന് 11.15 ബില്യൻ ഡോളറിന്റെ (ഏകദേശം ഒരുലക്ഷം കോടി രൂപ) ആയുധങ്ങൾ നൽകാൻ തീരുമാനിച്ച് യുഎസ്. സൈനികശേഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാനായി 40 ബില്യൻ ഡോളറിന്റെ (ഏകദേശം മൂന്നരലക്ഷം കോടി രൂപ) പ്രതിരോധ ഉപബജറ്റ് തായ്വാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമാണ് ഈ ഡീൽ.
റോക്കറ്റ് ആർട്ടിലറി സംവിധാനങ്ങൾ, 300 കിലോമീറ്റർ വരെ റേഞ്ചുള്ള മിസൈലുകൾ, ആൾരഹിത നിരീക്ഷണ സംവിധാനങ്ങൾ, മിലിട്ടറി സോഫ്റ്റ്വെയറുകൾ, ആന്റിടാങ്ക് മിസൈലുകൾ തുടങ്ങിയവ യുഎസിൽ നിന്ന് തായ്വാനു കിട്ടും. ചരിത്രത്തിലെ ഏറ്റവും വലിയ യുഎസ്-തായ്വാന് ആയുധ ഇടപാടാണിത്.
നിലവിൽ തായ്വാനുമായി യുഎസിന് സൈനിക സഹകരണ കരാറില്ല. ചൈനയുമായി യുദ്ധമുണ്ടായാൽ സൈനികമായി തായ്വാനെ സഹായിക്കേണ്ട
ബാധ്യതയുമില്ല. എന്നാൽ, 1979ലെ തായ്വാൻ റിലേഷൻസ് ആക്ട് പ്രകാരം തായ്വാന് ആയുധങ്ങൾ വിൽക്കാൻ യുഎസിന് കഴിയും.
തായ്വാന് വിഷയത്തിൽ ചൈനയും ജപ്പാനും തമ്മിൽ കടുത്ത ഭിന്നതയിലായിരിക്കേയാണ് അമേരിക്കയുടെ ഡീൽ എന്നത് ചൈനയ്ക്ക് ഇരട്ട
ആഘാതമാകും. ചൈന തായ്വാനെ ആക്രമിച്ചാൽ, അതു ജപ്പാനുമേലുള്ള ആക്രമണമായി കണക്കാക്കുമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ജാപ്പനീസ് പ്രധാനമന്ത്രി സനയ് തകയ്ചി പറഞ്ഞത് ചൈനയെ ചൊടിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ തായ്വാന് യുഎസ് ആയുധശേഖരം നൽകുന്നതെന്നത് ചൈനയെ കൂടുതൽ അമർഷത്തിലാക്കും.
യുഎസുമായുള്ള വ്യാപാരക്കരാറിൽ നിന്ന് ചൈന പിന്മാറുമെന്ന വിലയിരുത്തലുകളും ശക്തമായി.
ചൈനയുമായി വ്യാപാരത്തിന് ഒരുക്കമാണെന്നും എന്നാൽ തായ്വാനെ ആക്രമിക്കാൻ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് ട്രംപ് ഭരണകൂടം. ചൈന അവകാശവാദമുന്നയിക്കുന്ന ദ്വീപ് രാഷ്ട്രമാണ് തായ്വാന്.
ചൈനയിൽ നിന്ന് സൈനികശക്തി കാട്ടി സ്വാതന്ത്ര്യം നേടാനാണ് തായ്വാന് ശ്രമിക്കുന്നതെങ്കിൽ അത് വിജയിക്കാൻ പോകുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്.
അടുത്തിടെ, പ്രകോപനം സൃഷ്ടിച്ച് ചൈനയുടെ വിമാനവാഹിനിക്കപ്പൽ ഫൂജിയാൻ തായ്വാന് കടലിടുക്കിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു. തായ്വാൻ ചൈനയുടെ ഭാഗമാകുന്നത് ഒഴിവാക്കാനാവാത്ത ചരിത്രപരമായ അനിവാര്യതയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് അടുത്തിടെ പറഞ്ഞത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

