ചെറുതോണി ∙ കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹിക സേവന വിഭാഗമായ ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി നടപ്പാക്കുന്ന ‘ശേഖരിക്കാം കുടിവെള്ളം’ പദ്ധതിക്ക് തുടക്കമായി. വേനൽക്കാലത്തെ വരൾച്ചയെ പ്രതിരോധിക്കുക, പെയ്തൊഴുകി പാഴായി പോകുന്ന ജലം ശേഖരിച്ചു സൂക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
പദ്ധതിയുടെ ഭാഗമായി ജല ശേഖരണ ടാങ്കുകൾ വിതരണം ചെയ്തു. ഇതോടൊപ്പം ഗ്രാമതലത്തിൽ ജലസാക്ഷരത സെമിനാറും ജലസംരക്ഷണ പ്രതിജ്ഞയും നടത്തി.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ.സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ നിർവഹിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

