ബൈസൺവാലി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൽപി വിഭാഗം സ്കൂൾ കെട്ടിടത്തിന്റെ സീലിങ് അടർന്നു വീണ സംഭവത്തിൽ ബൈസൺവാലി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ പരിശോധന നടത്തി. സ്കൂളിലെ നാലാം ക്ലാസിന്റെ പിവിസി സീലിങ്ങാണ് ചാെവ്വാഴ്ച രാവിലെ അടർന്നു വീണത്.
ക്ലാസ്സിലുണ്ടായിരുന്ന കുട്ടികൾ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ അപകടമാെഴിവായി. ചാെവ്വാഴ്ച പ്രദേശത്ത് ശക്തമായ കാറ്റുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് 7 മാസം മുൻപാണ് ഇൗ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
നിലവിലുണ്ടായിരുന്ന മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റി അലുമിനിയം ഷീറ്റും അതിന് താഴെ പിവിസി സീലിങ് സ്ഥാപിക്കുകയും ചെയ്തു.
പിവിസി സീലിങ് നിലവാരം കുറഞ്ഞതാണെന്ന് അന്ന് തന്നെ സ്കൂൾ അധികൃതർ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇ–ടെൻഡർ മുഖേന മറ്റാെരു ജില്ലയിലെ സ്ഥാപനമാണ് നിർമാണ പ്രവർത്തനങ്ങൾ കരാറെടുത്തിരുന്നു.
കരാറുകാർ ഇന്നലെ സ്കൂളിലെത്തി ക്ലാസ് മുറിയിലെ അവശേഷിച്ച സീലിങ് പാെളിച്ച് മാറ്റി. കരാർ പ്രകാരമുള്ള തുക ഇതുവരെ കരാറുകാർക്ക് നൽകിയിരുന്നില്ല.
അതിനാൽ തകർന്നു വീണ സീലിങ് മാറ്റി സ്ഥാപിച്ച് നൽകാമെന്ന് കരാറെടുത്തവർ അധികൃതരെ അറിയിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

