പൂക്കോട് ∙ പശുക്കളിൽ വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാനത്തെ പ്രതിരോധ കുത്തിവയ്പുകൾ ഫലപ്രദമാണെന്നും പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യതയോടെ നടപ്പാക്കിയാൽ കുളമ്പുരോഗം കേരളത്തിൽനിന്നു നിർമാർജനം ചെയ്യാൻ കഴിയുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി.
കന്നുകാലികളിലെ കുളമ്പുരോഗത്തിനെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൂക്കോട് വെറ്ററിനറി കോളജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ഏഴാം ഘട്ടത്തിനും ചർമരോഗ പ്രതിരോധ കുത്തിവയ്പ് മൂന്നാം ഘട്ടത്തിനുമാണു സംസ്ഥാനത്ത് തുടക്കമായത്.
ചർമരോഗത്താലോ സൂര്യാതപമേറ്റോ ജീവൻ നഷ്ടമാകുന്ന കിടാരികളുടെ ഉടമകൾക്ക് 37,500 രൂപ അടിയന്തര സഹായം നൽകും. ഇതുവരെ 8 കോടി രൂപയുടെ ഇൻഷുറൻസ് അനുവദിച്ചതായും മന്ത്രി പറഞ്ഞു.
രാത്രികാലങ്ങളിൽ വാതിൽപടി വെറ്ററിനറി ആംബുലൻസ് സേവനം നൽകാൻ 152 ബ്ലോക്കുകൾക്ക് വാഹന സൗകര്യം നൽകി. ഡോക്ടറുടെ സേവനത്തിനായി 1962 നമ്പറിൽ ബന്ധപ്പെടാമെന്നും മന്ത്രി പറഞ്ഞു.
വയനാട് ജില്ലാ മൃഗ സംരക്ഷണ ഓഫിസർ ഡോ ടി.യു.
ഷാഹിന അധ്യക്ഷയായി. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ.
കെ.എസ്. അനിൽ, റജിസ്ട്രാർ ഡോ.
പി. സുധീർ ബാബു, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.
സജി ജോസഫ്, ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഫെമി വി. മാത്യു, ഷീല സാലി ടി.
ജോർജ്, ഡോ. അജിത് ജേക്കബ് ജോർജ്, ബി.പി ബെന്നി, ഡോ.
പി.എം ജെയ്കൊ, ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.
പ്രതിരോധ കുത്തിവയ്പ് ജനുവരി 23 വരെ
2026 ജനുവരി 23 വരെ നീണ്ടുനിൽക്കുന്ന വാക്സിനേഷൻ കാലയളവിൽ ജീവനക്കാർ വീടുകളിൽ നേരിട്ടെത്തി ഉരുക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകും. ഫലപ്രാപ്തി 6 മാസം നിലനിൽക്കും.
സംസ്ഥാനത്താകെ 13 ലക്ഷം പശുക്കളെയും ഒരു ലക്ഷത്തിലധികം ഉരുക്കളെയും പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കും. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് 1916 പ്രത്യേക സ്ക്വാഡുകളെ സംസ്ഥാനതലത്തിൽ നിയോഗിച്ചിട്ടുണ്ട്.
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കി പോർട്ടലിൽ റജിസ്റ്റർ ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

