കോഴിക്കോട്∙ വൈവിധ്യമുള്ള പരിപാടികൾ കൊണ്ടും വിദ്യാർഥികളുടെ സജീവ പങ്കാളിത്തം കൊണ്ടും ‘കോമിയൻസോ 25’ വ്യത്യസ്തമായി. ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയാണ് ദേശീയതല ഇന്റർകൊളീജിയറ്റ് ഫെസ്റ്റ് –‘കോമിയൻസോ 25’ നടത്തിയത്.
അറിവിന്റെ ആഴവും പരപ്പും അളക്കുന്ന ബിസിനസ് ക്വിസ്, പ്രതികരണവും ആശയവിനിമയവും സാധ്യമാക്കുന്ന തെരുവു നാടകം, നിശ്ചലദൃശ്യം, 2 പേർ പങ്കെടുത്ത ദൃശ്യാവിഷ്കാരം, ഏകപാത്ര സംവാദം, നിധി വേട്ട, ഫൊട്ടോഗ്രഫി, രുചിവൈവിധ്യങ്ങളുടെ ചേരുവ ചേർക്കൽ, ഫാഷൻ ഷോ, കോഡിങ്, പരസ്യ ചിത്രം നിർമാണം തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു.
വിവിധ കോളജുകളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.
സമാപന പരിപാടി താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ഓരോ വിദ്യാർഥിക്കും വ്യക്തമായ ലക്ഷ്യബോധം അനിവാര്യമാണ്.
ലക്ഷ്യബോധത്തോടെയുള്ള പഠനമാണു ജീവിതത്തെ വിജയത്തിലേക്കു നയിക്കുന്നത്. മാതാപിതാ, ഗുരു, ദൈവം എന്ന മൂല്യാധിഷ്ഠിത ആശയമാണു വിദ്യാർഥിയുടെ സമഗ്ര വളർച്ചയ്ക്ക് അടിസ്ഥാനം എന്നും ബിഷപ് പറഞ്ഞു.ഹോളി ക്രോസ് ഐഎംടി പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഷൈനി ജോർജ് അധ്യക്ഷത വഹിച്ചു.
മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, ഹോളി ക്രോസ് ഐഎംടി മാനേജർ സിസ്റ്റർ സന്ധ്യ ജേക്കബ്, മോട്ടിവേഷൻ സ്പീക്കർ ജോസഫ് അന്നംകുട്ടി ജോസ്, പിടിഎ പ്രസിഡന്റ് കെ.പി.മനോജ്, അലമ്നൈ പ്രതിനിധി ജിഷ്ണു ജനാർദനൻ, വൈസ് പ്രിൻസിപ്പൽ ഡോ.
മാർട്ടിൻ ബെർണാർഡ്, ‘കോമിയൻസോ 25’ ജനറൽ കൺവീനർ കെ.കെ.രാഹുൽ, ജോയിന്റ് കൺവീനർ സി.ദീപ, സ്റ്റുഡന്റ് കൺവീനർ എസ്.ഹർഷ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സംഗീത പരിപാടിയും അരങ്ങേറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

