ഡ്രമ്മിന്റെ വട്ടം പോലെയാണ് പലപ്പോഴും കാലം. കറങ്ങിത്തിരിഞ്ഞ് തുടങ്ങിയിടത്തുതന്നെ എത്തും.
ക്രിസ്മസ് കാരളിന്റെ കാര്യത്തിൽ ഇത് ശരിയാവുകയാണ്. ഒരു നൂറ്റാണ്ട് മുൻപ് ക്രിസ്തീയ ഗാനരചയിതാവ് പി.സി.
ഇട്ടിയേര രചിച്ച പാട്ടാണ് ഇപ്പോൾ ഹിറ്റ്. ‘മുന്നം പരസുതനംബര നായകൻ’ എന്ന പാട്ട് ഇപ്പോഴത്തെ ആഡംബരങ്ങളൊന്നുമില്ലാതെ പഴയ ഡ്രമ്മിന്റെയും സൈഡ് ഡ്രമ്മിന്റെയും താളത്തിൽ ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകുകയാണ്.
വീടുകളിൽ നിന്ന് വീടുകളിലേക്ക് കാരൾ സംഘം പോകും പോലെ. യുർസലേം ക്രിയേഷൻസ് ഇറക്കിയ പുതിയ പതിപ്പ് യൂട്യൂബിൽ ഹിറ്റാണ്.
മഞ്ഞു വീഴുന്ന ധനുമാസ രാവുകളിൽ പണ്ട് പെട്രോൾ മാക്സിന്റെ വെട്ടത്തിൽ കൊട്ടിപ്പാടി വീടുകൾ കയറിയ ഓർമകളിലേക്ക് ഈ പാട്ട് മനസ്സുകളെ കൊണ്ടുപോകുന്നു.
ഇപ്പോൾ മൊബൈൽ വെളിച്ചവും എൽഇഡിയും നാസിക് ഡോലുമാണ് കാരൾ സംഘങ്ങൾ ഉപയോഗിക്കുന്നത്. സിനിമാ പാട്ടുകളുടെ പാരഡികളും കളംപിടിച്ചു.
എങ്കിലും ‘യഹൂദിയായിലെ… ഒരു ഗ്രാമത്തിൽ’ പോലെയുള്ള പാട്ടുകളും മുഴങ്ങുന്നു. രണ്ടു മൂന്നു വർഷമായി ട്രെൻഡിങ്ങിലുള്ള ‘ഗബ്രിയേലിന്റെ ദർശന സാഫല്യമായി’, ‘കണ്ണും കണ്ണും കാത്തിരുന്നു’ തുടങ്ങിയ പാട്ടുകളും കാരൾ റൗണ്ട്സിൽ സജീവമാണ്.
‘സന്തോഷ സൂചകമായി തന്നതിനെ സ്വീകരിച്ച്…’ ഉണ്ണി യേശുവിന്റെ ജനനം അറിയിച്ച് കാരൾ സംഘം യാത്ര തുടരുകയാണ്.
ഇറ്റലിയിൽ പിറന്ന കാരൾ
ഉണ്ണിയേശുവിന്റെ ജനനം ആട്ടിടയരെ പാടിയറിയിച്ച മാലാഖമാരാണ് ആദ്യത്തെ കാരൾ സംഘം. കാരളുകൾക്ക് ഇന്നത്തെ രൂപവും ഭാവവും കൈവന്നത് ഇറ്റലിയിലാണ്, പതിമൂന്നാം നൂറ്റാണ്ടിൽ.
വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് ഇതിന്റെ പിന്നിലെന്നാണു വിശ്വാസം. ക്രിസ്തുവിന്റെ ജനനം ഓർമപ്പെടുത്തി വിളക്കുകളുമായി വീടുകളിലെത്തുന്ന കാരൾസംഘങ്ങൾക്കു തുടക്കമിട്ടത് ഇംഗ്ലണ്ടിലാണെന്ന് കരുതുന്നു.
ബ്രിട്ടിഷ്, പോർച്ചുഗീസ് നാടുകളിൽനിന്ന് കേരളത്തിലെത്തിയ കാരൾ ക്രിസ്മസ് ആഘോഷങ്ങളിലെ പ്രധാനിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

