പെരുമ്പാവൂർ ∙ പെരിയാർവാലി കനാൽ വെള്ളത്തിനായി മുറവിളി. 6 മാസമായി വരണ്ടു കിടക്കുന്ന കനാലിലൂടെ വെള്ളം തുറന്നുവിട്ടു കുടിവെളള ക്ഷാമവും കൃഷിയിടങ്ങളിലെ വരൾച്ചയും പരിഹരിക്കണമെന്നാണ് ആവശ്യം. നിയോജക മണ്ഡലത്തിലെ കിഴക്കൻ പ്രദേശങ്ങളിലെ കിണറുകളെല്ലാം വറ്റിത്തുടങ്ങി.
കനാൽ ശുചീകരണം തൊഴിലുറപ്പു തൊഴിലാളികൾ മിക്ക പഞ്ചായത്തുകളിലും പൂർത്തിയാക്കി. എന്നാൽ ഇറിഗേഷൻ വകുപ്പ് നേരിട്ടു നടത്തുന്ന ചില നിർമാണ–അറ്റകുറ്റപ്പണികൾ പൂർത്തിയാകാനുണ്ട്.
എല്ലാ വർഷവും ഡിസംബർ മാസം ആദ്യ ആഴ്ചകളിൽ വെള്ളം തുറന്നു വിടാറുണ്ട്.
ചില വർഷങ്ങളിൽ പതിവ് തെറ്റിച്ച് ജനുവരിയിലാണ് വെള്ളം തുറന്നു വിട്ടത്. വെളളം തുറന്നു വിട്ടില്ലെങ്കിൽ കനാൽ വെളളത്തെ ആശ്രയിച്ചു പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റി പമ്പ് ഹൗസുകളും പ്രതിസന്ധിയിലാകും.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കൃഷിയിടങ്ങളിൽ കൃഷിയിറക്കുന്നതിനും കനാൽ പണികൾ പൂർത്തീകരിച്ച് വെള്ളം തുറന്നു വിടണമെന്ന് മുടക്കുഴ പഞ്ചായത്തു പ്രസിഡന്റ് പി.പി.അവറാച്ചൻ ആവശ്യപ്പെട്ടു.
കൂവപ്പടി പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നതിനും പെരിയാർവാലി കനാലിൽ വെള്ളം തുറന്ന് വിടണമെന്ന് ആവശ്യപ്പെട്ട് സിപിഎം കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി.
നിയുക്ത എൽഡിഎഫ് അംഗങ്ങളായ പി.സി.ജോർജ്, വിപിൻ കോട്ടക്കുടി, സാനി ജോർജ്, എം.ഡി.ബാബു, ബെന്നി കുര്യാക്കോസ്, സ്റ്റെല്ല സാജു, മുൻ അംഗം എം.വി.സാജു, സിപിഎം കൂവപ്പടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സരിത് എസ്. രാജ്, സി.എൻ.
സജീവൻ, അഖിൽ സി.ശശി, പി.ഡി. ഹരികുമാർ, ബിജു തോമസ്, ജോജി പോൾ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
21 നകം വെള്ളം തുറന്നുവിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ നിവേദക സംഘത്തെ അറിയിച്ചു. കനാൽ ശുചീകരിച്ച് വെള്ളം തുറന്നു വിടണമെന്നാവശ്യപ്പെട്ട് സിപിഎം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.കെ.രൂപേഷ്കുമാറിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർക്കു നിവേദനം നൽകി.
നിയുക്ത നഗരസഭാ കൗൺസിലർമാരായ എൽദോസ് വീണമാലി, ബീന രാജൻ, കെ.ബി.നൗഷാദ്, സബീന നിഷാദ് എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

