ആലങ്ങാട് ∙ തിരഞ്ഞെടുപ്പു മറയാക്കി നിലം നികത്താൻ ശ്രമം. കരുമാലൂർ വില്ലേജ് അധികൃതരെത്തി സ്റ്റോപ് മെമ്മോ നൽകി.
കരുമാലൂർ ജമാഅത്ത് സ്കൂളിനോടു ചേർന്നുള്ള ഏക്കർ കണക്കിനു വരുന്ന നിലത്തിന്റെ ഒരു ഭാഗമാണു നികത്തിയിരിക്കുന്നത്. ഡേറ്റബാങ്കിൽ ഉൾപ്പെട്ട
ഭൂമിയാണെന്നു പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ അരയേക്കറോളം വരുന്ന ഭാഗം ഭൂമാഫിയ മണ്ണിട്ടു നികത്തിയ അവസ്ഥയിലാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി കരുമാലൂരിലെ പലയിടത്തും അനധികൃത നികത്തലും പുറമ്പോക്ക് കയ്യേറ്റവും നടക്കുന്നതായി പരാതിയുണ്ട്.
ഇത്തരം പരാതി നിൽക്കുമ്പോഴാണു തിരഞ്ഞെടുപ്പു മറയാക്കി രാത്രി സമയത്തു നികത്തൽ നടന്നിരിക്കുന്നത്. വിശദമായ റിപ്പോർട്ട് ഇന്നു തഹസിൽദാർക്കു സമർപ്പിക്കുമെന്നു കരുമാലൂർ വില്ലേജ് ഓഫിസർ അറിയിച്ചു.
ആലങ്ങാട് പൊലീസും സംഭവസ്ഥലത്തു പരിശോധന നടത്തിയിരുന്നു.
ആലങ്ങാടും നികത്താൻ ശ്രമമെന്നു പരാതി
ആലങ്ങാട് പുതിയ റോഡ് കല്ലുപാലം ഭാഗത്തും അനധികൃതമായി നിലം നികത്തൽ നടക്കുന്നതായി നാട്ടുകാരുടെ പരാതി. സംഭവത്തെ തുടർന്ന് ആലങ്ങാട് വില്ലേജ് ഓഫിസർ പരിശോധന നടത്തി.
എന്നാൽ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുകയെന്നാണ് ആലങ്ങാട് വില്ലേജ് ഓഫിസർ അറിയിച്ചത്. ആലങ്ങാട് മേഖലയിൽ പലയിടത്തും ഭൂമാഫിയ അനധികൃതമായി നിലം നികത്താൻ ശ്രമിക്കുന്നുണ്ടെന്ന പരാതി വ്യാപകമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

