കോഴിക്കോട് ∙ പക്ഷികൾ ഇല്ലാത്ത ആകാശവും വരണ്ടുകിടക്കുന്ന ഭൂമിയും മാത്രമുള്ള തകർന്നടിഞ്ഞ ഗാസ, അവിടെ അതിജീവനത്തിനു വെപ്രാളം കാണിക്കുന്ന മനുഷ്യർ – എല്ലാം വിവരിക്കുന്ന ഫോട്ടോകളുടെ പ്രദർശനം – ‘അവസാനത്തെ ആകാശം’ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. യുഎൻ എമർജൻസി മെഡിക്കൽ ടീമിൽ ഗാസയിൽ പ്രവർത്തിക്കവെ ഡോ.എസ്.എസ്.സന്തോഷ്കുമാർ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയ ഫോട്ടോകൾ ആണു പ്രദർശനത്തിലുള്ളത്. ഓരോ ഫോട്ടോയും ഗാസയിലെ ഭീകരതയുടെ വലിയ കഥ വിവരിക്കുന്നവയാണ്.
ലോകം മുഴുവൻ ദുരന്തഭൂമിയിൽ മരുന്നും ആശ്വാസവും ചികിത്സയുമായി സജീവമായ ഡോ. സന്തോഷ് കുമാർ ഇതിനകം നാൽപതിലേറെ രാജ്യങ്ങളിൽ ദൗത്യവുമായി പോയിട്ടുണ്ട്.
യുക്രെയ്നിലെ യുദ്ധ ഭൂമിയിൽ നിന്നാണു സന്തോഷ് കുമാർ ഗാസയിൽ എത്തുന്നത്.
3 തവണയായി 220 ദിവസം അദ്ദേഹം ഗാസയിൽ വിവിധ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചു. അതിനിടയിൽ ഫോണിൽ പകർത്തിയ രണ്ടായിരത്തോളം ചിത്രങ്ങളിൽ നിന്നു തിരഞ്ഞെടുത്ത 60 എണ്ണമാണു പ്രദർശനത്തിലുള്ളത്.
22 നു സമാപിക്കും. എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സുനിൽ അശോകപുരം അധ്യക്ഷത വഹിച്ചു. ഡോ.മുബാറക്സാനി, എ.ടി.മോഹൻ ദാസ്, പി.മുസ്തഫ, പി.എസ്.ജലജ, രമ്യ വിൽഫ്രഡ് തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

