അബുദാബി/ ന്യൂഡൽഹി ∙ വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ-യുഎഇ ധാരണ. വിദേശകാര്യ മന്ത്രി ഡോ.
എസ്. ജയശങ്കറിന്റെയും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെയും അധ്യക്ഷതയിൽ അബുദാബിയിൽ ചേർന്ന സംയുക്ത സമിതി യോഗത്തിലാണു തീരുമാനം.
തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ കൈകോർക്കാനും രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും തീരുമാനിച്ചു.
സാംസ്കാരിക, സാമൂഹിക മേഖലകളിലെ ബന്ധങ്ങളും സഹകരണവും വർധിപ്പിക്കും.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) നടപ്പാക്കിയതും വിലയിരുത്തി. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം, ലോജിസ്റ്റിക്സ്, ഭക്ഷ്യസുരക്ഷ രംഗങ്ങളിൽ യുഎഇയുടെ നിക്ഷേപങ്ങൾ ഉടൻ യാഥാർഥ്യമാകുമെന്ന സൂചനയും നൽകി.
മോദി ജോർദാനിൽ
ന്യൂഡൽഹി ∙ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിലെത്തി.
അമ്മാനിലെത്തിയ പ്രധാനമന്ത്രിയെ ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസൻ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇന്ത്യയും ജോർദാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75–ാം വർഷത്തിലാണു സന്ദർശനം.
അബ്ദുല്ല രണ്ടാമൻ രാജാവുമായുള്ള ചർച്ചയ്ക്കുശേഷം പ്രധാനമന്ത്രി ഇന്നു പെത്രയിലെ യുനെസ്കോ പൈതൃക കേന്ദ്രം സന്ദർശിക്കും. ഇത്യോപ്യ, ഒമാൻ രാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

