പനമരം ∙ വയനാട്ടിൽ കാർഷിക വിളകളുടെ വിളവെടുപ്പ് തകൃതിയായി ആരംഭിച്ചു. കാട്ടാനയും കാട്ടുപന്നിയും, മയിലും തിന്നു തീർത്തതിന്റെ ബാക്കി നെല്ല് വിളവെടുക്കുന്ന തന്ത്രപ്പാടിലാണ് വനാതിർത്തിയിലെ കർഷകർ. വന്യമൃഗശല്യം കൊണ്ടു പൊറുതിമുട്ടിയ കർഷകരിൽ പലരും വിളവെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് നെല്ല് കൊയ്തെടുക്കുന്നത്.കിട്ടാവുന്ന തൊഴിലാളികളെയും അയൽവാസികളെയും കൂട്ടുപിടിച്ചാണ് യന്ത്രം ഇറങ്ങാത്ത വയലിലെ കൊയ്ത്ത് മെതി നടത്തുന്നത്. വിളവെടുപ്പിന് പറ്റിയ കാലാവസ്ഥയാണ് എങ്കിലും പലയിടങ്ങളിലും തൊഴിലാളി ക്ഷാമവും കൊയ്ത്തുമെതി യന്ത്രങ്ങൾ എത്താത്തതും കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമായി കൂടുതൽ യന്ത്രങ്ങൾ ചുരം കയറി എത്തിയത് ആശ്വാസകരമായി.
കൂടാതെ തിരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞതിനാൽ ഇനി തൊഴിലാളി ക്ഷാമത്തിനും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നെല്ല്, കാപ്പി, കുരുമുളക് കർഷകർ. ഇത്തവണ കാര്യമായ കീട
രോഗബാധ പിടിപെട്ടില്ലെന്നു മാത്രമല്ല ജലക്ഷാമവും കാര്യമായി ബാധിക്കാത്തതിനാൽ നെൽക്കർഷകർക്കു വല്യ നഷ്ടമില്ലെന്ന് ഇതിനോടകം വിളവെടുപ്പ് നടത്തിയ കർഷകർ പറയുന്നു.ഇതിനിടെ ചെഞ്ചടി, പാതിരിയമ്പം, ദാസനക്കര തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങി നെൽക്കൃഷി നശിപ്പിച്ച കർഷകർക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കണക്കാണ്. ഏതു പ്രതികൂല കാലാവസ്ഥയിലും മുടക്കം വരുത്താതെ നഷ്ടം സഹിച്ചും പരമ്പരാഗതമായി കൃഷി നടത്തുന്നവരാണ് ഇക്കുറി വനാതിർത്തി പ്രദേശത്തെ വയലുകളിൽ കൃഷിയിറക്കിയിരുന്നുള്ളൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

