ഗുരുവായൂർ ∙ എയുപി സ്കൂളിന് സമീപം താൽക്കാലിക വസ്ത്ര സ്ഥാപനത്തിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ശബരിമല സീസണിൽ കച്ചവടം ചെയ്യുന്നതിനായി ഇരുമ്പ് ഷീറ്റ് കൊണ്ടു നിർമിച്ച നെന്മിനി പയ്യപ്പാട്ട് വിഷ്ണുവിന്റെ കടയുടെ പിന്നിൽ ഇന്നലെ രാവിലെ 11.15നാണ് തീ കണ്ടത്.
തൊട്ടടുത്തുള്ള ദേവസ്വം ബഹുനില പാർക്കിങ് സമുച്ചയത്തിൽ നിന്ന് അഗ്നിശമന ഉപകരണം കൊണ്ടു വന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
ഗുരുവായൂർ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ എസ്.ബിജുവിന്റെ നേതൃത്വത്തിൽ 2 യൂണിറ്റുകൾ എത്തി തീ അണച്ചു. വസ്ത്രങ്ങളും ഇലക്ട്രിക്കൽ ഉപകരണങ്ങളും നശിച്ച് 8 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കട
ഉടമ പറഞ്ഞു. ഈ കടയുടെ തൊട്ടടുത്ത് മറ്റൊരു തുണിക്കടയും ഹോട്ടലും പ്രവർത്തിച്ചിരുന്നു.
അവിടെ നിന്ന് തുണികളും ഗ്യാസ് സിലിണ്ടറും ഉടനടി നീക്കം ചെയ്തു. കടയുടെ പിന്നിലെ പേപ്പർ മാലിന്യത്തിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

