കയ്പമംഗലം ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കയ്പമംഗലം പഞ്ചായത്തിൽ യുഡിഎഫിന് നേട്ടം. ആകെയുള്ള 22 വാർഡിൽ 16 വാർഡിലും യുഡിഎഫ് തകർപ്പൻ വിജയം നേടി.
8 വോട്ടിന്റെ കുറവിൽ ആണ് കോൺഗ്രസിന് ഒരു വാർഡ് നഷ്ടമായത്. 5 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗിന് 4 വാർഡിൽ വിജയിക്കാനായി.
30 വോട്ടിന്റെ കുറവിൽ ആണ് ഒരു വാർഡ് നഷ്ടമായത്. ആദ്യമായാണ് ലീഗ് 4 സീറ്റ് നേടുന്നത്.
കഴിഞ്ഞ തവണ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണു യുഡിഎഫിന് ഭരണം ലഭിച്ചിരുന്നത്.
ലീഗിനും 2 സീറ്റാണ് ഉണ്ടായിരുന്നത്. എൽഡിഎഫിന് ആകെ ലഭിച്ചത് 5 വാർഡുകളാണ്.
5 സീറ്റിൽ മത്സരിച്ച സിപിഐ എല്ലാ സീറ്റിലും പരാജയപ്പെട്ടു. എൽഡിഎഫിലെ ഐഎൻഎൽ ഒരു സീറ്റ് നേടി.
കോൺഗ്രസിന് 12 അംഗങ്ങൾ ഉണ്ടായപ്പോൾ സിപിഎം 4 അംഗങ്ങളിലേക്ക് ചുരുങ്ങി. ബിജെപി ഉണ്ടായിരുന്ന ഒരു സീറ്റ് നിലനിർത്തി.
രണ്ട് വാർഡുകളിൽ രണ്ടാം സ്ഥാനത്ത് എത്തി. പെരിഞ്ഞനം പഞ്ചായത്തും എടത്തിരുത്തി പഞ്ചായത്തും മതിലകം പഞ്ചായത്തും എൽഡിഎഫ് തന്നെ നിലനിർത്തി.
മതിലകത്ത് എൽഡിഎഫിൽ സിപിഎം 13 സീറ്റും സിപിഐ 3 സീറ്റും വിജയിച്ചു.
യുഡിഎഫിന് ഉണ്ടായിരുന്ന 3 സീറ്റ് 5 ആയി ഉയർത്തി. നിലവിലുണ്ടായിരുന്ന സീറ്റ് ബിജെപി നിലനിർത്തി.
പെരിഞ്ഞനത്ത് എൽഡിഎഫിൽ 11 സീറ്റ് സിപിഎമ്മിനും 3 സീറ്റ് സിപിഐക്കും ലഭിച്ചു. ഒരു വാർഡ് യുഡിഎഫും 2 വാർഡ് എൻഡിഎയും വിജയിച്ചു.
എടത്തിരുത്തിയിൽ 12 വാർഡ് സിപിഎമ്മിനും 2 വാർഡ് സിപിഐയ്ക്കും ലഭിച്ചു. യുഡിഎഫിലെ 5 വാർഡുകളിൽ 3 വാർഡുകളിൽ കോൺഗ്രസും 2 വാർഡുകളിൽ മുസ്ലിം ലീഗും വിജയികളായി.
എൻഡിഎയ്ക്ക് അക്കൗണ്ട് തുറക്കാനായില്ലെങ്കിലും വാർഡുകളിൽ വോട്ടിന്റെ നില മെച്ചപ്പെടുത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

