ചേർത്തല ∙ അയൽവീട്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് ദേഹത്തുവീണ് അഞ്ചുവയസ്സുകാരൻ മരിച്ചു. അർത്തുങ്കൽ പൊന്നാട്ട് സുബാസിന്റെയും സുബിയുടെയും മകൻ ആര്യനാണു മരിച്ചത്.
ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ട്രാക്കിലൂടെ തള്ളിമാറ്റുന്ന ഗേറ്റിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ട്രാക്കിൽ നിന്നു തെന്നിമാറിയ ഇരുമ്പുഗേറ്റ് ആര്യന്റെ ദേഹത്തേക്കു വീഴുകയായിരുന്നു. ഗേറ്റിനടിയിൽ അകപ്പെട്ട
ആര്യനെ സമീപമുണ്ടായിരുന്നവരാണു പുറത്തെടുത്തത്.
ഉടൻ അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയും പിന്നീടു ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാവിലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു കൈമാറി. വിദേശത്തു ജോലിചെയ്യുന്ന മാതാവ് സുബി ഇന്നു നാട്ടിലെത്തിയ ശേഷം ആര്യന്റെ സംസ്കാരം നടക്കും.
സഹോദരൻ: അജു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

