കൂത്താട്ടുകുളം∙ പഠിപ്പിച്ച അധ്യാപകൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് തല മൊട്ടയടിച്ച് ശിഷ്യൻ. തിരുമാറാടി പഞ്ചായത്ത് 8–ാം വാർഡിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി, തൊടുപുഴ കോഓപ്പറേറ്റീവ് കോളജിലെ അധ്യാപകനായിരുന്ന ബെന്നി പൈലി പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ വിദ്യാർഥിയായിരുന്ന രാമപുരം കൊണ്ടാട്ടുകുന്നേത്ത് നിഖിൽ കെ.ദാസ് തല മൊട്ടയടിച്ചത്. 2013ൽ ബികോമിനാണ് തൊടുപുഴ കോളജിൽ നിഖിൽ പഠിച്ചത്.
അധ്യാപകനായ ബെന്നി പൈലിയുമായി അന്നു മുതലുള്ള ആത്മബന്ധമാണ്.
ഏതാനും ആഴ്ച മുൻപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപ്രതീക്ഷിതമായി കണ്ടപ്പോഴാണ് നിഖിൽ, ബെന്നിയോട് ‘സർ ഉറപ്പായും വിജയിക്കും, ഇല്ലെങ്കിൽ ഞാൻ തല മൊട്ടയടിക്കും’ എന്ന് പറഞ്ഞത്. ബെന്നി ഇതു വിലക്കിയെങ്കിലും തിരഞ്ഞെടുപ്പു ഫലമറിഞ്ഞ ശിഷ്യൻ വാക്കു പാലിച്ചു.
ഇന്നലെ തല മൊട്ടയടിച്ച ശേഷം നിഖിൽ, ബെന്നി സാറിനെ കാണാൻ വീട്ടിലെത്തി. മനോരമ ഏജന്റ് കൂടിയായ എൽഡിഎഫ് സ്ഥാനാർഥി എ.സി. ജോൺസനോടു 4 വോട്ടിനാണ് ബെന്നി പൈലി പരാജയപ്പെട്ടത്.
ശിഷ്യന്റെ സ്നേഹത്തിന് ഒരുപാട് നന്ദി അറിയിക്കുന്നുവെന്ന് ബെന്നി പൈലി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

