പാമ്പാടി ∙ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ കിങ് മേക്കറായി ചാണ്ടി ഉമ്മൻ എംഎൽഎ. നിയോജകമണ്ഡലത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന പാമ്പാടി അടക്കം എട്ടിൽ ഏഴു പഞ്ചായത്തിലും യുഡിഎഫിന് ത്രസിപ്പിക്കുന്ന വിജയം.
എട്ടു പഞ്ചായത്തുകളിൽ നിന്നുള്ള ബ്ലോക് ഡിവിഷൻ സ്ഥാനാർഥികളും വിജയം രുചിച്ചു. മന്ത്രി വി.എൻ.വാസവനും ചാണ്ടി ഉമ്മൻ എംഎൽഎയും തമ്മിലുള്ള പോരാട്ടമെന്ന നിലയിൽ ആയിരുന്നു പഞ്ചായത്തിലെ എട്ടു വാർഡിലെയും മത്സരം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് വിജയത്തിന് പിന്നിൽ. നേതാക്കളെയും പ്രവർത്തകരെയും എംഎൽഎ കേട്ടു, തുടർന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനങ്ങൾ.
രണ്ടായിരത്തിലധികം വീടുകളും വ്യാപാര സ്ഥാപനങ്ങളും പാമ്പാടിയിൽ തന്നെ എംഎൽഎ നേരിട്ടു കയറി വോട്ടുറപ്പിച്ചു. യുഡിഎഫ് പത്രിക തള്ളിപ്പോയ ഓർവയലിലെ ആദ്യ തിരിച്ചടി മനസ്സിലാക്കിയ എംഎൽഎ ബൈക്ക് റാലിയടക്കമുള്ള റോഡ് ഷോകളിലൂടെ ഇടതുകോട്ടയെ വിറപ്പിച്ചു.
ഇതേ രീതിയിൽ തന്നെ മറ്റു പഞ്ചായത്തുകളിലും നേരിട്ടുള്ള പ്രചാരണം ശക്തമാക്കി. ശബരിമല സ്വർണക്കൊള്ളയും വികസന മുരടിപ്പും എംഎൽഎ കൃത്യമായി തിരഞ്ഞെടുപ്പിൽ ആയുധമാക്കിയതും ഇരട്ടി നേട്ടമായി.
ഉമ്മൻ ചാണ്ടിയോടുള്ള കടം പുതുപ്പള്ളി വീട്ടുകയാണ് ഈ വിജയത്തിലൂടെ .
നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തിൽ ഏഴും നേടി. പുതുപ്പള്ളി എന്നും ഉമ്മൻ ചാണ്ടിയുടെതാണ്.
ചാണ്ടി ഉമ്മൻ എംഎൽഎ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

