തിരുവനന്തപുരം ∙ കോർപറേഷൻ പരിധിയിലെ 5 നിയമസഭാ മണ്ഡലങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടം. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപിക്കൊപ്പം യുഡിഎഫും മുന്നേറി.
നേമത്തും വട്ടിയൂർക്കാവിലും എൽഡിഎഫിന് വലിയ ക്ഷീണമുണ്ടായി.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ചില വാർഡുകളിൽ വോട്ട് മറിച്ചെന്ന ആരോപണവുമായി വി.കെ.പ്രശാന്ത് എംഎൽഎ രംഗത്തെത്തി. എൽഡിഎഫിന് മുൻതൂക്കം ലഭിച്ചത് തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ മാത്രമാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ 11 വാർഡുകൾ ബിജെപി നേടി.
യുഡിഎഫിന് 10 വാർഡുകൾ ലഭിച്ചു. 3 വാർഡുകളിൽ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്.
മന്ത്രി വി.ശിവൻകുട്ടി പ്രതിനിധീകരിക്കുന്ന നേമത്ത് 15 വാർഡുകൾ ബിജെപി ലഭിച്ചപ്പോൾ എൽഡിഎഫിന് കിട്ടിയത് 5 എണ്ണം. ഒരിടത്ത് യുഡിഎഫ് വിജയിച്ചു.
സിപിഎം– ബിജെപി ഡീൽ ആരോപണമുയർന്ന കഴക്കൂട്ടം മണ്ഡലത്തിലെ 13 വാർഡുകൾ ബിജെപി നേടിയപ്പോൾ എൽഡിഎഫ് 9 ഇടത്ത് വിജയിച്ചു.
യുഡിഎഫിന് ഇവിടെ രണ്ടു വാർഡുകൾ മാത്രമാണ് ലഭിച്ചത്.
തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. 8 വീതം വാർഡുകളാണ് 2 മുന്നണികളും നേടിയത്.
5 ഇടത്ത് യുഡിഎഫ് വിജയിച്ചു. ഭാഗികമായി കോർപറേഷൻ വാർഡുകളുള്ള കോവളം മണ്ഡലത്തിലും എൽഡിഎഫും ബിജെപിയും ഏകദേശം ഒരു പോലെയാണ് വാർഡുകൾ നേടിയത്.
അതേസമയം, എൻഡിഎ ഘടക കക്ഷികൾക്ക് നൽകിയ വാർഡുകളിൽ ബിജെപി വ്യാപകമായി വോട്ട് മറിച്ചെന്നു വി.കെ.
പ്രശാന്ത് എംഎൽഎ ആരോപിച്ചു. മുട്ടടയിൽ 480 വോട്ടുകൾ മാത്രമാണ് ബിഡിജെഎസ് നേടിയത്.
കിണവൂരിൽ ശിവസേന സ്ഥാനാർഥി 561 വോട്ടും നന്തൻകോട് ബിഡിജെഎസ് 479 വോട്ടുമാണ് നേടിയതെന്നും ബാക്കി പാർട്ടി വോട്ടുകൾ യുഡിഎഫിന് മറിച്ചെന്നും പ്രശാന്ത് ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

