കണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വൻമുന്നേറ്റമുണ്ടാക്കി യുഡിഎഫ്. അവരുടെ അപ്രതീക്ഷിത വിജയം എൽഡിഎഫിനു കനത്ത പ്രഹരമായി.
കഴിഞ്ഞ തവണത്തെക്കാൾ 7 പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഇതിനുപുറമേ ഇരുമുന്നണികളും ഒപ്പംവന്ന മുണ്ടേരി പഞ്ചായത്തടക്കം 8 പഞ്ചായത്തുകളിൽ സിപിഎമ്മിനു ഭൂരിപക്ഷം നഷ്ടമായി.
49 പഞ്ചായത്തുകളിൽ എൽഡിഎഫും 21 പഞ്ചായത്തുകളിൽ യുഡിഎഫും ഭരണം ഉറപ്പിച്ചു. കഴിഞ്ഞ തവണ യുഡിഎഫിനു ലഭിച്ച പഞ്ചായത്തുകളുടെ എണ്ണം 14 ആയിരുന്നു.
ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തിയപ്പോൾ യുഡിഎഫിന് സീറ്റുകൾ നിലനിർത്താനായി (7).
സിപിഎമ്മിന് ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റ് വർധിച്ചു. സകല അടവുകളും പയറ്റിയിട്ടും കണ്ണൂർ കോർപറേഷൻ പിടിച്ചടക്കാൻ എൽഡിഎഫിനായില്ല. കഴിഞ്ഞ തവണത്തെക്കാൾ ഒരു സീറ്റ് അധികം നേടി കോർപറേഷൻ യുഡിഎഫ് നിലനിർത്തി.
എൽഡിഎഫിന് 4 സീറ്റ് നഷ്ടമായി. ബിജെപി സീറ്റ് ഒന്നിൽ നിന്ന് നാലിലേക്ക് ഉയർത്തി.
എസ്ഡിപിഐ ഒരു വാർഡു നേടി അക്കൗണ്ട് തുറന്നു.
കഴിഞ്ഞ തവണ 326 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിൽ ജയിച്ച യുഡിഎഫ് ഇത്തവണ 449 വാർഡുകളിൽ ജയിച്ചു. എൽഡിഎഫിന് പഞ്ചായത്തിൽ 36 വാർഡുകൾ നഷ്ടമായി.
എൽഡിഎഫ് പിടിച്ചടക്കാൻ നോക്കിയ നഗരസഭകൾ യുഡിഎഫിനു നിലനിർത്താനായതോടെ നഗരസഭകളിൽ കഴിഞ്ഞ തവണത്തെ പോലെ അഞ്ചിടത്ത് എൽഡിഎഫ് മൂന്നിടത്ത് യുഡിഎഫ് എന്ന നിലയായി. പ്രതിപക്ഷമില്ലാതെ സിപിഎം ഭരിച്ചിരുന്ന ഗ്രാമപ്പഞ്ചായത്തുകളുടെ എണ്ണം 10ൽ നിന്ന് 8 ആയി കുറയ്ക്കാൻ യുഡിഎഫിനു കഴിഞ്ഞു.
പ്രതിപക്ഷമില്ലാത്ത എൽഡിഎഫിന്റെ ബ്ലോക്ക് പഞ്ചായത്തുകൾ രണ്ടിൽ നിന്ന് ഒന്നായി. കഴിഞ്ഞ തവണ 10 ബ്ലോക്കുകൾ ഭരിച്ച എൽഡിഎഫിന് രണ്ട് ബ്ലോക്കുകൾ നഷ്ടമായി.
ഒരെണ്ണം യുഡിഎഫ് പിടിച്ചെടുത്തപ്പോൾ എടക്കാട് ബ്ലോക്കിൽ തുല്യ സീറ്റ് നിലയായി 7–7. ചില പഞ്ചായത്തുകളിൽ ബിജെപിയും എസ്ഡിപിഐയും അക്കൗണ്ട് തുറന്നു. ഈ രണ്ടു കക്ഷികൾക്കും തദ്ദേശതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

