കൊച്ചി ∙ സംസ്ഥാനത്തെങ്ങും ആഞ്ഞടിച്ച ജനകീയ കൊടുങ്കാറ്റ് യുഡിഎഫ് കോട്ടയെന്നു വിശേഷിപ്പിക്കപ്പെടുന്ന എറണാകുളം ജില്ലയിൽ ഇടിവെട്ടി പെയ്തപ്പോൾ എൽഡിഎഫിനു ചരിത്രത്തിലെ വൻ തോൽവി. ഗ്രാമ പഞ്ചായത്തുകൾ മുതൽ ജില്ലാ പഞ്ചായത്ത് വരെയും നഗരസഭകൾ മുതൽ കോർപറേഷൻ വരെയും തൂത്തുവാരിയെടുത്ത യുഡിഎഫ് നേടിയതു ചരിത്രത്തിലെ വൻ വിജയം.
എൽഡിഎഫ് ഭൂരിപക്ഷം പ്രതീക്ഷിച്ച കോർപറേഷനിൽ പോലും അവർ നേരിട്ടതു വൻതോൽവി.ജില്ലാ പഞ്ചായത്തുകളുടെ ചരിത്രം പൊതുവിൽ എൽഡിഎഫിന് എതിരായിരുന്നെങ്കിലും ഇത്തവണ അവർ നേരിട്ടതു സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തകർച്ച.
നഗരസഭകളിൽ പൊതുവിൽ മുൻതൂക്കമുണ്ടായിരുന്ന യുഡിഎഫ് നേടിയതു പ്രതീക്ഷിച്ചതിലേറെ വിജയം. ഏലൂർ, അങ്കമാലി, തൃപ്പൂണിത്തുറ നഗരസഭകൾ ഒഴികെ 13 ൽ 10 ഇടത്തും യുഡിഎഫ് കൊടി നാട്ടി.
എൽഡിഎഫ് ഏലൂരിലെ ചുവപ്പു തുരുത്തിൽ ഒതുങ്ങി. അങ്കമാലിയിൽ നേരിയ മുൻതൂക്കവും നേടി.
സ്വതന്ത്രരുടെ കനിവിലാണ് ഇവിടെ യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ പ്രതീക്ഷ. 31 വാർഡുകളിൽ എൽഡിഎഫ് 13, യുഡിഎഫ് 12, എൻഡിഎ 02, മറ്റുള്ളവർ 04 എന്നിങ്ങനെയാണു നില.തൃപ്പൂണിത്തുറ നഗരസഭയിൽ എൻഡിഎ നേടിയ വിജയം നിലവിൽ പ്രതിപക്ഷത്തായിരുന്ന കോൺഗ്രസിനെക്കാൾ ക്ഷീണിപ്പിച്ചതു ഭരണത്തിലുണ്ടായിരുന്ന എൽഡിഎഫിനെ തന്നെ.
2020 ൽ 13 മുനിസിപ്പാലിറ്റികളിൽ 8 ഇടത്തു ജയിച്ച യുഡിഎഫ് അവസാന നാളുകളിൽ കൂത്താട്ടുകുളം കൂടി ഭരണത്തിലാക്കിയിരുന്നു.ഏറ്റവും തിളക്കമാർന്ന ജയം പക്ഷേ, ഗ്രാമ പഞ്ചായത്തുകളിൽ തന്നെ.
82 ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫ് നേടിയത് 69 എണ്ണം! എൽഡിഎഫ് 9 ലേക്കു ചുരുങ്ങി.
ട്വന്റി20 രണ്ടിടത്തു ഭൂരിപക്ഷം നേടി. രണ്ടിടത്തു വലിയ ഒറ്റക്കക്ഷിയുമായി.
കഴിഞ്ഞ തവണ 48 പഞ്ചായത്തുകളിലായിരുന്നു യുഡിഎഫ് ജയം. ഇതിനു മുൻപു യുഡിഎഫ് നേടിയ അതിഗംഭീര ജയം 2010ലായിരുന്നു.
അന്ന് 84 പഞ്ചായത്തുകളിൽ 66 എണ്ണമാണു യുഡിഎഫ് നേടിയത്.
എൽഡിഎഫ് ആറിടത്തു ജയിച്ചപ്പോൾ 12 ഗ്രാമ പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല.ഇക്കുറി ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫിനെ ഞെട്ടിക്കുന്ന വിധിയാണു ജനം നൽകിയത്. കഴിഞ്ഞ തവണ 14 ൽ 7 ബ്ലോക്കിൽ എൽഡിഎഫും 6ൽ യുഡിഎഫും ഒരിടത്തു ട്വന്റി20യുമാണു ജയിച്ചത്.
ഇത്തവണ യുഡിഎഫ് ജയിച്ചത് 12 ഇടത്ത്. എൽഡിഎഫ് ഒന്നിലേക്കു ചെറുതായി!
ട്വന്റി20 ഭരിച്ചിരുന്ന വടവുകോട് ബ്ലോക്കിൽ ആർക്കും ഭൂരിപക്ഷമില്ല. യുഡിഎഫും എൽഡിഎഫും 5 വീതം വാർഡുകളിൽ ജയിച്ചപ്പോൾ 4 എണ്ണം ട്വന്റി20ക്ക്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

