പന്തളം നഗരസഭയിൽ എൻഡിഎയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എൽഡിഎഫ് ഏറ്റവും വലിയ മുന്നണിയായി ഭരണത്തിലെത്തി. 14 സീറ്റാണ് ലഭിച്ചത്.
11 സീറ്റ് നേടി തൊട്ടു പിന്നിൽ യുഡിഎഫുണ്ട്. നിലവിൽ ഭരണത്തിലിരുന്ന എൻഡിഎക്ക് 9 സീറ്റ് മാത്രമാണ് ലഭിച്ചത്.
18 സീറ്റുകളുണ്ടായിരുന്ന എൻഡിഎക്ക് 9 വാർഡുകൾ നഷ്ടപ്പെട്ടു.
കേവല ഭൂരിപക്ഷത്തിനു 18 പേരുടെ പിന്തുണ വേണം. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ഭരണം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് എൽഡിഎഫ്. നഗരസഭ രൂപീകരിച്ചതിനുശേഷം 2015ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു 15 ഉം യുഡിഎഫിനു 11 സീറ്റുകളുമാണ് ലഭിച്ചത്.
അന്ന് ബിജെപിക്ക് ലഭിച്ചത് 7 സീറ്റ് മാത്രം. 2020ൽ ബിജെപിയുടെ സീറ്റുകൾ 18 ആയി ഉയർന്നു.
എൽഡിഎഫ് 9 വാർഡുകൾ നേടിയപ്പോൾ യുഡിഎഫ് 5 ലേക്ക് ചുരുങ്ങി.
കോൺഗ്രസിനടക്കം സ്വാധീനമുള്ള പല വാർഡുകളും അന്ന് ബിജെപി കയ്യടക്കി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സഖറിയ വർഗീസിന്റെയും മണ്ഡലം പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ സംഘടനാസംവിധാനം കൃത്യമായി ചലിപ്പിച്ചതോടെ ഇത്തവണ മികച്ച വിജയം നേടാനായി.
നിലവിലെ ഭരണസമിതിയിൽ ആദ്യ 4 വർഷം അധ്യക്ഷയായിരിക്കുകയും പിന്നീട് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെത്തുടർന്ന് രാജിവയ്ക്കുകയും ചെയ്ത സുശീല സന്തോഷ് 107 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.
അതേസമയം, ഉപാധ്യക്ഷ യു.രമ്യ, സ്ഥിരസമിതി അധ്യക്ഷരായ ബെന്നി മാത്യു, കെ.സീന, സൗമ്യ സന്തോഷ് എന്നിവർ പരാജയപ്പെട്ടു.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും നിലവിൽ കൗൺസിലിലെ പാർലമെന്ററി പാർട്ടി ലീഡറുമായിരുന്ന ലസിത നായരുടെ പരാജയം സിപിഎമ്മിനു തിരിച്ചടിയായി. എംഎൽഎമാർക്കെതിരായ പീഡന പരാതികളെ സംബന്ധിച്ചു തീവ്രത പരാമർശത്തിലൂടെ അടുത്തയിടെ വിവാദത്തിൽപെട്ട
നേതാവ് കൂടിയാണവർ. എട്ടാം വാർഡിൽ നാലാം സ്ഥാനത്തേക്കാണ് ലസിത നായർ പിന്തള്ളപ്പെട്ടത്.
രണ്ടര പതിറ്റാണ്ടായി യുഡിഎഫിനൊപ്പം നിലനിൽക്കുകയും കൗൺസിലിന്റെ അവസാനനാളുകളിൽ രാജിവച്ചു ബിജെപിയിൽ ചേരുകയും ചെയ്ത കെ.ആർ.രവി 81 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ആർഎസ്പി ദേശീയസമിതി അംഗം കൂടിയായ കെ.എസ്.ശിവകുമാറാണ് ഇവിടെ പരാജയപ്പെട്ടത്. യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ ഇക്കുറി വിജയിച്ചത് 150 വോട്ടുകൾക്കാണ്.
പന്തളം നഗരസഭ
ആകെ വാർഡ്–34
സിപിഎം – 10
കോൺഗ്രസ് – 10
സിപിഐ – 4
മുസ്ലിം ലീഗ് – 1
ബിജെപി – 9
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

