തൊടുപുഴ∙ പുറപ്പുഴ പഞ്ചായത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥികൾ തന്നെ കാണാനെത്തിയപ്പോൾ പാട്ടുപാടിയാണ് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ സ്വീകരിച്ചത്. കേരള കോൺഗ്രസ് പ്രവർത്തകർക്ക് ഇന്നലെ അതേ മൂഡ് തന്നെയായിരുന്നു ജില്ലയിലുടനീളം.
കണക്കുകളിൽ വമ്പൻ നേട്ടം സ്വന്തമാക്കിയില്ലെങ്കിലും യുഡിഎഫിന്റെ വലിയ വിജയത്തിൽ കേരള കോൺഗ്രസും പി.ജെ.ജോസഫും ഒഴിവാക്കാൻ പറ്റാത്ത ഫാക്ടർ തന്നെയാണ്. കോർ കമ്മിറ്റികളിൽ ഉൾപ്പെടെ പി.ജെ.ജോസഫിന്റെ ശക്തമായ ഇടപെടൽ യുഡിഎഫ് സീറ്റ് നിർണയത്തിൽ വലിയ പങ്ക് വഹിച്ചിരുന്നു.
സ്ഥാനാർഥികൾക്കായി കൺവൻഷനുകളിൽ ഉൾപ്പെടെ പങ്കെടുത്താണ് ജോസഫ് പ്രചാരണത്തിന്റെ ഭാഗമായത്.
സർക്കാരിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് നടത്തിയ മഹാസംഗമം തൊടുപുഴയിൽ വച്ച് ഉദ്ഘാടനം ചെയ്യിച്ചത് പി.ജെ.ജോസഫിന്റെ സമ്മർദത്തെത്തുടർന്നായിരുന്നു. സംസ്ഥാന നേതാക്കൾ ഒരു കുടക്കീഴിലെത്തി സർക്കാരിനെ വിമർശിച്ചതിനൊപ്പം ജില്ലയ്ക്ക് ഒരുപിടി വാഗ്ദാനങ്ങളും നൽകി. കേരള കോൺഗ്രസിന്റെയും വലിയ തിരിച്ചുവരവിനാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സാക്ഷിയാകുക എന്ന് വേദിയിൽ പ്രഖ്യാപിച്ചു.
കഴിഞ്ഞ തവണ കേരള കോൺഗ്രസി (എം) ന്റെ കൂടി ശക്തിയിൽ ആഞ്ഞടിച്ച എൽഡിഎഫ് തരംഗത്തിൽ ജോസഫ് വിഭാഗത്തിന് വലിയ നഷ്ടമാണ് സംഭവിച്ചത്.
പാർട്ടിയിൽനിന്ന് പ്രവർത്തകർ ഉൾപ്പെടെ കൊഴിയുന്ന സാഹചര്യം പോലും ഉണ്ടായി. പാർട്ടിക്ക് തിരിച്ചുവരവ് സാധ്യമല്ലെന്ന് എതിരാളികൾ വിധിയെഴുതിയപ്പോൾ കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ ലോക്സഭാ സീറ്റ് വിജയത്തിലൂടെ കേരള കോൺഗ്രസ് ഉയർത്തെഴുന്നേറ്റു.
ഡീൻ കുര്യാക്കോസ് എംപിക്ക് കേരള കോൺഗ്രസിന്റെ തട്ടകമായ തൊടുപുഴ നൽകിയത് റെക്കോർഡ് ഭൂരിപക്ഷവും.
ജില്ലാ പഞ്ചായത്തിൽ ആകെ 5 ഡിവിഷനുകളായിരുന്നു കേരള കോൺഗ്രസിന് ഉണ്ടായിരുന്നത്. ഒരെണ്ണം കൂടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കടുംപിടിത്തം ഒഴിവാക്കി.
അഞ്ചും വനിതാ സംവരണമായിരുന്നെങ്കിലും നാലിലും വിജയിച്ചത് പാർട്ടിയുടെ സമീപകാലത്തെ മികച്ച പ്രകടനമായി കരുതുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

