മങ്കൊമ്പ് ∙ ശക്തമായ വേലിയേറ്റത്തിൽ വലഞ്ഞു കുട്ടനാട്ടിലെ കർഷകർ. കഴിഞ്ഞ 2 ദിവസമായി അതിശക്തമായ വേലിയേറ്റമാണു കുട്ടനാട്ടിൽ ഉണ്ടായത്.
വൃശ്ചിക വേലിയേറ്റ സമയത്തു തണ്ണീർമുക്കത്തെ ഏതാനും ഷട്ടറുകൾ ക്രമീകരിച്ചതിനാൽ വലിയ കുഴപ്പമില്ലാതെ കടന്നു പോയിരുന്നു. അതിനുശേഷം ഷട്ടർ പൂർണമായി തുറന്നതിനാൽ കഴിഞ്ഞ 2 ദിവസമായി അതിശക്തമായ വേലിയേറ്റമാണു കുട്ടനാട്ടിൽ ഉണ്ടായത്.
സാധാരണ ജലനിരപ്പിൽ നിന്നു രണ്ടടിയോളം ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
ദുർബലമായ പുറംബണ്ടുള്ള പാടശേഖരങ്ങളിൽ വെള്ളം കവിഞ്ഞു കയറുന്നതും ഉറവയായി വെള്ളം കയറുന്നതുമാണു കർഷകരെ ദുരിതത്തിലാക്കുന്നത്. പുഞ്ചക്കൃഷി പല പാടശേഖരങ്ങളിലും ആരംഭ സമയത്താണ്.
രണ്ടാംകൃഷിയുടെ വിളവെടുപ്പും സംഭരണവും അവസാനഘട്ടത്തിലാണ്. കൂടുതൽ വെള്ളം കയറിയാൽ അതു കൃഷിയെ സാരമായി ബാധിക്കും.
പൊതു ജലാശയത്തിൽ ജലനിരപ്പ് ഉയർന്നു നിർക്കുന്നതിനാൽ പമ്പിങ് സുഗമമായി നടത്താൻ സാധിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായതു മാത്രമാണു കർഷകർക്ക് ആശ്വാസം പകരുന്നത്.
കാർഷിക കലണ്ടർ പ്രകാരം 15നു തണ്ണീർമുക്കത്തെ ഷട്ടർ അടയ്ക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പു വന്നതോടെ ആശ്വാസത്തിലാണു കർഷകർ.
മാർച്ച് 15 വരെയുള്ള സമയ പരിധിയിൽ ഭീഷണിയില്ലാതെ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

