പടിഞ്ഞാറത്തറ ∙ പ്രകൃതി ഭംഗി കൊണ്ട് സന്ദർശകരുടെ ഇഷ്ട കേന്ദ്രമായി മാറിയ മഞ്ഞൂറയിൽ എത്തുന്നവരെ കാത്തിരിക്കുന്നത് വൻ അപകട
ഭീഷണി. മഞ്ഞൂറ പതിമൂന്നാം മൈൽ ബസ് കാത്തിരിപ്പു കേന്ദ്രമാണ് ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ട
കേന്ദ്രമാകുന്നത്. ഇവിടെ ഇരുന്നാൽ ബാണാസുര ഡാമിലെ നീണ്ടു കിടക്കുന്ന വെള്ളക്കെട്ടും മലയും അടങ്ങിയ പ്രകൃതി സൗന്ദര്യം ആസ്വദിക്കാം.
ഏറെ ഭംഗിയുള്ള ഈ പ്രദേശത്ത് സെൽഫി എടുക്കാനും ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കാനും ഒട്ടേറെ പേരാണ് എത്തുന്നത്.
എന്നാൽ സുരക്ഷാ സംവിധാനം ഒരുക്കാത്തതാണ് അപകടത്തിന് ഇടയാക്കുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ പിറകിലായി ഏറെ താഴ്ചയുള്ള ഭാഗമാണ്.
ഇവിടെ സുരക്ഷാ വേലി ഇല്ലാത്തതിനാൽ കണ്ണൊന്നു തെറ്റിയാൽ ഏറെ താഴ്ചയിലേക്ക് പതിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഒരു കുട്ടി അടക്കം 3 പേർക്ക് താഴ്ചയിലേക്ക് വീണ് പരുക്കേറ്റിട്ടുണ്ട്.
ബസ് കാത്തിരിക്കാൻ എത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർക്കും ഇത് വൻ ഭീഷണിയായി. ആളുകൾ കൂട്ടത്തോടെ എത്തുന്നത് പതിവായതോടെ അപകട
സാധ്യതയും ഇരട്ടിയായി. ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം അടക്കം റോഡരികിൽ സംരക്ഷണ വേലി സ്ഥാപിച്ചാൽ അപകട
സാധ്യത ഇല്ലാതാക്കാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

