കുമരകം ∙ കുമരകം ബസ്ബേയിലെ ടേക് എ ബ്രേക്ക് ഒരു മാസമായി അടഞ്ഞു കിടക്കുന്നു. ബസ്ബേയിലും ജംക്ഷനിലും എത്തുന്നവർക്കു പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള ഏക മാർഗമാണിത്.
നവകേരള പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെയും തദ്ദേശഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ബസ്ബേയോടനുബന്ധിച്ച് ഉന്നത നിലവാരത്തിലുള്ള ശുചിമുറി എന്ന നിലയിലാണ് പ്രവർത്തനം തുടങ്ങിയത്.
ശുചിമുറിയുടെ പ്രവർത്തനം കരാർ നൽകിയിരിക്കുകയായിരുന്നു.
കരാറുകാരൻ ഒരു ജീവനക്കാരനെ വച്ചാണ് പ്രവർത്തനം നടത്തി വന്നത്. പലപ്പോഴും ശുചിമുറി കെട്ടിടത്തിൽ വെള്ളമില്ലാത്ത അവസ്ഥയായി.
ശുചിമുറിയുടെ പ്രവർത്തനം തുടർന്നു പോകാൻ കഴിയാതെ വന്നതോടെ കരാറുകാരൻ ശുചിമുറി കെട്ടിടം പൂട്ടി സ്ഥലം വിട്ടു. നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളിക്കൊടുവിലാണു ബസ്ബേയിൽ ശുചിമുറി സൗകര്യം ഒരുക്കിയത്.
കെട്ടിടം പണിതു കഴിഞ്ഞു പ്രവർത്തനം തുടങ്ങാതെ ഏറെ നാൾ കിടന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നു കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുകയായിരുന്നു.
ബസ്ബേയിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്ത അവസ്ഥയായി.
കോട്ടയം, ചേർത്തല, വൈക്കം എന്നിവിടങ്ങളിൽ നിന്നായി 40 ലേറെ സ്വകാര്യ ബസുകൾ വന്നു പോകുന്ന സ്ഥലമാണിത്. അത് കൂടാതെ ജംക്ഷനിൽ വിദേശ വിനോദ സഞ്ചാരികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനു ആളുകളും വന്നു പോകുന്നു. ഇവർക്കെല്ലാം ആശ്രയമായിരുന്ന ശുചിമുറിയാണ് അടഞ്ഞു കിടക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

