അമ്പലവയൽ ∙ മഞ്ഞിൽ കുളിച്ചു തണുപ്പേറി വയനാട്. ജില്ലയിൽ ഇത്തവണ വൈകിയാണെങ്കിലും തണുപ്പ് വർധിച്ചു വരികയാണ്.
ചുണ്ടേൽ, വൈത്തിരി, വടുവൻചാൽ, അമ്പലവയൽ മേഖലകളിലാണ് ഏറ്റവും കൂടുതൽ മഞ്ഞിറങ്ങുന്നത്. വടുവൻചാലിൽ വൈകിട്ട് 3 കഴിയുമ്പോൾ തന്നെ പല ദിവസങ്ങളിലും മഞ്ഞിൽ മൂടും.
തണുപ്പും വർധിക്കും.
രാവിലെയാണ് തണുപ്പ് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. പത്ത് മണിയോടെ തണുപ്പെല്ലാം മാറുകയും വൈകിട്ട് നാല് കഴിഞ്ഞാൽ വീണ്ടും തണുത്ത അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് മാറുന്നതുമാണ് ഇപ്പോഴത്തെ കാലാവസ്ഥ.
സാധാരണ നവംബർ പകുതിയോടെ തണുപ്പിന്റെ കാഠിന്യം കൂടുമെങ്കിലും ഇത്തവണ ഡിസംബർ ആദ്യവാരമാണു കടുത്ത തണുപ്പ് ആരംഭിച്ചത്. തിരഞ്ഞെടുപ്പുകാലം കഴിഞ്ഞാൽ അടുത്ത ആഴ്ച മുതൽ മഞ്ഞുകാലം ആസ്വദിക്കാൻ ജില്ലയിലേക്ക് കൂടുതൽ സഞ്ചാരികളെത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

