ഗൂഡല്ലൂർ∙ മസിനഗുഡിയിലെ മാവനഹള്ളലുള്ള നരഭോജിക്കടുവയെ പിടികൂടുന്നതിനുള്ള നടപടികൾ വനം വകുപ്പ് ഊർജിതമാക്കി. മാവനഹള്ളയിൽ കൃഷിയിടത്തിൽ ആട് മേച്ചിരുന്ന വയോധികയെ നവംബർ 24 നാണ് കടുവ പിടികൂടിയത്. സമീപത്ത് ആട് മേച്ചിരുന്നവരാണ് വയോധികയെ കടുവ പിടികൂടുന്നത് കണ്ടത്.
ഈ പ്രദേശത്ത് സ്ഥിരമായി മേയുന്ന കടുവയാണന്ന് കണ്ടത്തിയതോടെ കടുവയെ പിടികൂടാൻ വനം വകുപ്പ് ഉത്തരവിട്ടിരുന്നു.
കൂട് വച്ച് പിടികൂടുന്നതിനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസമായി ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. തുടർന്ന് ഈ പ്രദേശത്തുള്ള വനങ്ങളിൽ കടുവയെ കണ്ടെത്തുന്നതിനായി തെർമൽ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് പരിശോധന നടത്തി തുടങ്ങി.
കടുവയെ പിടികൂടുന്നതുവരെ നാട്ടുകാരും ഭീതിയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

