പെരിങ്ങോട്ടുകര∙ പെരിങ്ങോട്ടുകരയിലെ ആവണങ്ങാട്ട് കളരി വിഷ്ണുമായ ക്ഷേത്രം സർവതോ ഭദ്രം ഓർഗാനിക്സിന്റെ നാടൻ നെൽ വൈവിധ്യ സംരക്ഷണ വയലിൽ ഇത്തവണ വിളഞ്ഞത് 570 നെല്ലിനങ്ങൾ. ഇതിൽ 160 നാടൻ നെല്ലിനങ്ങളും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കൊണ്ടുവന്ന 410 നെല്ലിനങ്ങളുമുണ്ട്.
ഇത്രയേറെ നെല്ലിനങ്ങൾ ഒരേ സമയം കൃഷി ചെയ്ത നെൽ വൈവിധ്യ സംരക്ഷണ വയൽ കേരളത്തിൽ അപൂർവമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചെന്നെല്ല്, ജീരകശാല, ചീര, കുളപ്പാണ്ടി, തവളക്കണ്ണൻ, കുറുവ, ചിറ്റേനി, ഓർപ്പാണ്ടി, ചെറാടി തുടങ്ങിയ കേരളത്തിലെ നെല്ലിനങ്ങളും കർണാടകത്തിലെ നസർ ബത്ത, തമിഴ്നാട്ടിലെ കോയമ്പത്തൂർ സണ്ണ, ബംഗാളിലെ ഒരു നെല്ലിൽ രണ്ട് അരിയുള്ള ജുഗൽ, ബിഹാറിലെ കാലാ നമക്ക്, കിഴക്കൻ ഇന്ത്യയിലെ ജീരാഫൂൽ എന്നിവയും ഈ നെല്ലിനങ്ങളിലുണ്ട്. സുഗന്ധ നെല്ലിനങ്ങളും ഔഷധ നെല്ലിനങ്ങളും മട്ട
അരികളും കറുപ്പ് അരികളും അടക്കം നെല്ലിനങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ പാകാമയത്.
ഒന്നര ഏക്കറിലെ കൃഷിയിടത്തിൽ 2 മീറ്റർ വീതയിലും നീളത്തിലും ഓരോ ചെറിയ പ്ലോട്ടുകളാക്കിയാണ് ഇവയെല്ലാം കൃഷി ചെയ്തത്. എ .യു.രഘുരാമൻ പണിക്കർ, എ.യു.ഹൃഷികേശ് പണിക്കർ, എ.വി.രാഹുൽ എന്നിവരുടെ സാന്നിധ്യത്തിൽ നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സ് (എൻ ബി പി ജി ആർ) ഡയറക്ടർ ഗ്യാനേന്ദ്ര പ്രതാപ്സിങ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഇട്ടിക്കണ്ടപ്പൻ നെല്ല് കൊയ്ത് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
ഇട്ടിക്കണ്ടപ്പൻ നെല്ല് ആദ്യമായാണ് ഇവിടെ കൃഷി ചെയ്തത്. നാടൻ നെൽവിത്ത് സംരക്ഷണ പ്രവർത്തനങ്ങളെ ഡയറക്ടറും സംഘവും അഭിനന്ദിച്ചു.
രാഷ്ട്ര പുരോഗതിക്ക് മുതൽക്കൂട്ടാകുന്ന മാതൃക പ്രവർത്തനമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. നിറത്തിലും രൂപത്തിലും ഉയരത്തിലും വ്യത്യസ്തങ്ങളായ നെല്ലിനങ്ങളെ കാണാൻ ധാരാളം ആളുകൾ ദിവസവും ഈ വയൽ സന്ദർശിക്കുന്നുണ്ട്.
കഴിഞ്ഞ തവണ 170 ഇനം നെല്ലിനങ്ങളാണ് കൃഷി ചെയ്തിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

