മാന്നാർ ∙ മലയാളി തൊഴിലാളികളുടെ അഭാവത്തിൽ ഭായി, ഭായി വിളികളോടെ ബിഹാറി ഞാറ്റുപാട്ടുകളും ഒപ്പം മലയാള സിനിമാഗാനങ്ങളും പാടി ഒരു ഡസൻ ബിഹാറുകാർ ചെന്നിത്തലയിലെ പാടശേഖരത്തിൽ ഞാറു നട്ടു. ചെന്നിത്തല 9 ാം ബ്ലോക്ക് പാടശേഖരത്തിലെ വെട്ടത്തേരി ഭാഗത്താണ് 12 ബിഹാറി തൊഴിലാളികൾ (10 പുരുഷനും 2 സ്ത്രീകളും) ചേർന്നു കഴിഞ്ഞ ദിവസം ഞാറു നട്ടത്.
ദിവസക്കൂലി ഇനത്തിലാണെങ്കിൽ ഒരാൾക്ക് 1000 രൂപയും ഏക്കർ നിരക്കിലാണെങ്കിൽ 8000 രൂപയുമാണ് ഈ അതിഥി തൊഴിലാളികളുടെ കൂലി.
വർഷങ്ങളിലായി മാന്നാർ, ചെന്നിത്തല, പള്ളിപ്പാട് മേഖലകളിൽ മാറിമാറി താമസിക്കുന്നവരാണ് ഈ അതിഥി തൊഴിലാളികളിൽ ഏറെയും. ഇവർ വേഗത്തിലും വെടിപ്പോടെയുമാണ് ഞാറു നടന്നതെന്നും ഒരു ജോലി ഏൽപിച്ചാൽ സമയം പോലും നോക്കാതെ കൃത്യമായി ഇവർ ചെയ്യുമെന്നും കർഷകനും ചെന്നിത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായി ഐപ്പ് ചാണ്ടപ്പിള്ള പറഞ്ഞു.
നേരത്തെ ഇവർ ചില ഏജന്റുമാർ വഴിയായിരുന്നു പാടശേഖരങ്ങളിലെ ജോലിക്കെത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ നേരിട്ടെത്തി കൂലി പറഞ്ഞുറപ്പിച്ചാണ് ജോലിക്കിറങ്ങുന്നത്. കൂലി കുറയ്ക്കാനായി ചില കർഷകർ പേശി നോക്കിയെങ്കിലും തൊഴിലാളികൾ തയ്യാറായില്ല.
മലയാളി തൊഴിലാളികൾ ഈ കൂലിക്കുപോലും പണി ചെയ്യില്ല എന്നറിയാവുന്നതു കൊണ്ടാണ് ഇവർ കൂലി കുറയ്ക്കാത്തത്.
ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ ഇക്കുറി വിതയേക്കാൾ കൂടുതൽ നടിച്ചിലാണ്. ഇതാകട്ടെ അപ്പർ കുട്ടനാട്ടിലെത്തിയ ഈ ബിഹാറുകാർക്ക് അനുഗ്രഹവുമായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

