തൃപ്രയാർ ∙ വൃശ്ചിക മാസം കറുത്ത പക്ഷത്തിൽ നടക്കുന്ന ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശിക്ക് ഒരുക്കങ്ങളായി. തിങ്കളാഴ്ചയാണ് ആഘോഷം.
മുന്നോടിയായി 41 ദിവസം മുൻപ് നിറമാല ആരംഭിച്ചു. ദശമി ദിവസം മുതലാണ് ഏകാദശിയുടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കുക.
അന്ന് രാവിലെ പഞ്ചരത്ന കീർത്തനാലാപനം ആരംഭിക്കും. പ്രമുഖ സംഗീതജ്ഞർ പങ്കെടുക്കും. തുടർന്ന് ഭക്തിഗാനാർച്ചന, ചാക്യാർ കൂത്ത്, ഓട്ടൻതുള്ളൽ എന്നിവയുണ്ടാകും.
വൈകിട്ട് 3ന് ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിക്കും.
തുടർന്ന് ഭജൻ–സംഗീതാഞ്ജലി, മോഹിനിയാട്ടം, സീതായനം– നൃത്ത ആവിഷ്കാരം. ദീപാരാധനയിൽ സ്െപഷൽ നാഗസ്വരം ഉണ്ടാകും.
രാത്രി 10ന് ദശമി വിളക്ക് എഴുന്നള്ളിപ്പ് നടക്കും. ഏകാദശി ദിവസം രാവിലെ 8 മുതൽ ശീവേലി എഴുന്നള്ളിപ്പ് ആരംഭിക്കും.
പാഞ്ചാരി മേളം ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ നയിക്കും. ഈ സമയം കിഴക്കെ നടപ്പുരയിൽ സ്പെഷൽ നാഗസ്വര കച്ചേരി നടക്കും.
കാഴ്ച ശീവേലിയിൽ പെരുവനം പ്രകാശൻ മാരാർ ധ്രുവമേളം നയിക്കും. രാത്രി 11.30 ന് നടക്കുന്ന വിളക്കിനെഴുന്നള്ളിപ്പിന് തൃപ്രയാർ അനിയൻ മാരാർ മേളം നയിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

