കൊച്ചി ∙ മലയാള മനോരമയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ചേർന്നു ‘ചലനം’ സന്ധിരോഗ ചികിത്സാ ക്യാംപ് സംഘടിപ്പിക്കുന്നു. ഈ മാസം 16 മുതൽ 31 വരെ നീളുന്ന ക്യാംപിൽ സന്ധിരോഗ നിർണയവും അനുബന്ധ പരിശോധനകളും സൗജന്യമാണ്.എൽഎഫ് ഹോസ്പിറ്റൽ മദർ തെരേസ ബ്ലോക്കിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണു ക്യാംപ്.
ഓർത്തോപീഡിക്സ് വിദഗ്ധരായ ഡോ.ബിനു അലക്സ്, ഡോ.രാഹുൽ രഞ്ജൻ, ഡോ.കുരിയാക്കോസ് കെ.കാരാമ്മൻ എന്നിവർ ക്യാംപ് നയിക്കും. അസ്ഥികളുടെ സാന്ദ്രതാ പരിശോധന, ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ് എന്നിവ സൗജന്യമായ ക്യാംപിൽ കുറഞ്ഞ നിരക്കിൽ സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ഫിലിം രഹിത എക്സ്റേ സേവനവും ലഭിക്കും. വിവിധ വ്യായാമ മുറകളുടെ പരിശീലനവും ബോധവൽക്കരണ ക്ലാസുകളും ക്യാംപിന്റെ ഭാഗമാണ്.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ഒരു വർഷത്തേയ്ക്കു ‘മനോരമ ആരോഗ്യം’ മാസിക സൗജന്യം. മുൻകൂർ ബുക്കിങ്ങിന് – 0484 2675501, 9526412224.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

