രാമനാട്ടുകര∙ ഷാഫി പറമ്പിൽ എംപി നയിച്ച യുഡിഎഫ് റോഡ് ഷോയ്ക്ക് എൽഡിഎഫ് പ്രവർത്തകർ മാർഗതടസ്സം സൃഷ്ടിച്ചു എന്നാരോപിച്ച് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. യുഡിഎഫ് റോഡ് ഷോ നഗരത്തിലെ ഫാറൂഖ് കോളജ് റോഡ് ജംക്ഷനിൽ എത്തിയപ്പോൾ എൽഡിഎഫ് പ്രവർത്തകർ അനൗൺസ്മെന്റ് ജീപ്പ് റോഡിനു കുറുകെ ഇടാൻ ശ്രമിച്ചതാണ് തർക്കത്തിനും വാക്കേറ്റത്തിനും ഇടയാക്കിയത്.
ഷാഫി പറമ്പിൽ സഞ്ചരിച്ച വാഹനം ഗതാഗതക്കുരുക്കിൽ അകപ്പെട്ടതോടെ യുഡിഎഫ് നേതാക്കൾ ഇടപെട്ട് നഗരത്തിലെ മറ്റൊരു വഴിയിലൂടെ എയർപോർട്ട് റോഡിലേക്ക് കടന്നു. പിന്നീട് നേതാക്കളും ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും ഇടപെട്ട് രംഗം ശാന്തമാക്കി.
അതേസമയം സർവകക്ഷിയോഗ ധാരണ പ്രകാരം കലാശക്കൊട്ടിന് ഫാറൂഖ് കോളജ് റോഡാണ് എൽഡിഎഫിന് പൊലീസ് അനുവദിച്ചതെന്നും അവിടെ വാഹനങ്ങൾ നിർത്തുക മാത്രമാണുണ്ടായതെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

