കൊച്ചി ∙ പ്രായത്തിന് ഊതി കെടുത്താനാവില്ലല്ലോ തിരഞ്ഞെടുപ്പ് ചൂടിനെ! കന്നി വോട്ടർമാരുടെ അതേ കൗതുകം കണ്ണിൽ നിറച്ചാണ് പ്രായം നൂറു കടന്ന ചില ‘ചെറുപ്പക്കാർ’ പോളിങ് ബൂത്തുകളിലെത്തിയത്.
ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ ഫിലോമിന അന്തപ്പൻ (108) രാവിലെ തന്നെ പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ ഹാജരായിരുന്നു. ഓട്ടോയിൽ എത്തിയ ഫിലോമിനയ്ക്ക് ശാരീരിക അവശതകൾ ഉണ്ടായിരുന്നതിനാൽ മകൻ ജോണിയാണ് മെഷീനിൽ വോട്ട് രേഖപ്പെടുത്തിയത്.
പോളിങ് ഓഫിസർ ഓട്ടോയുടെ സമീപത്തെത്തി വിരലിൽ മഷി പുരട്ടിയപ്പോൾ ഫിലോമിന ഹാപ്പി.
വോട്ട് ചെയ്തേ തീരു എന്ന ഉറച്ച തീരുമാനത്തിലായിരുന്നു 105 വയസ്സുകാരി ത്രേസ്യ ദേവസ്സി. മക്കളോടൊപ്പം കാലടി ടൗൺ വാർഡിലെ ബ്രഹ്മാനന്ദോദയം സ്കൂളിലെ പോളിങ് കേന്ദ്രത്തിലെത്തിയത് വീൽചെയറിലാണ്.
വോട്ടു ചെയ്തശേഷം പോളിങ് കേന്ദ്രത്തിൽ ഉള്ളവരുടെ തലയിൽ കൈവച്ച് പ്രാർഥിച്ച ശേഷമാണ് ത്രേസ്യ മടങ്ങിയത്. ആവോലി പഞ്ചായത്തിലെ ഏഴാം വാർഡ് പരീക്കപ്പീടിക നിവാസിയായ അന്നക്കുട്ടി ആന്റണി (105) ഉറ്റബന്ധുവിനൊപ്പം എത്തിയാണ് വാഴക്കുളം സെന്റ് ജോർജ് ടിടിഐയിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയത്. കോതമംഗലം നഗരസഭയിലെ ശോഭന സ്കൂൾ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരിൽ സീനിയറായിരുന്നു ജാനകിയമ്മ നാരായണപിള്ള (103).
നായ്ക്കനാട്ടുപറമ്പിൽ കീരംപാറ പഞ്ചായത്തിലെ പാലമറ്റം ഗവ. എൽപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ റോസ ആഗസ്തിക്കും 103ന്റെ ചെറുപ്പം.
അങ്കമാലി അങ്ങാടിക്കടവ് തെറ്റയിൽ ഏല്യ പൗലോ (101) ഇതുവരെ വോട്ട് മുടക്കിയിട്ടില്ല.
അങ്കമാലി നഗരസഭ 4ാം വാർഡിൽ അങ്ങാടിക്കടവ് അജന്ത ലൈബ്രറിയിലാണ് ഇത്തവണ വോട്ട് ചെയ്യാനെത്തിയത്. ഗോതുരുത്ത് ഹോളി ക്രോസ് എൽപി സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ ജൂസ പാറയ്ക്കലിനും പ്രായം 101.
ചേന്ദമംഗലം പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന ജൂസ ബന്ധുക്കൾക്കൊപ്പമാണ് ബൂത്തിലെത്തിയത്. നൂറു കഴിഞ്ഞവരുടെ ക്ലബിലെ ജൂനിയർ താരമാണ് ഒലിയപ്പുറം കുരണ്ടിപ്പിള്ളിൽ കെ.സി.പൈലി (100).
തിരുമാറാടി പഞ്ചായത്തിൽ 8ാം വാർഡിലെ മണിമലക്കുന്ന് ടി.എം.ജേക്കബ് മെമ്മോറിയൽ ഗവ. കോളജിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
ശാരീരിക അവശതകൾ ഉണ്ടായിരുന്നതിനാൽ സഹായിയാണ് വോട്ട് രേഖപ്പെടുത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

