പെരുവന്താനം∙ കോട്ടയം ജില്ലയുടെ അതിർത്തിയിൽ ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത് 14–ാം വാർഡിലെ പോളിങ് സ്റ്റേഷൻ പ്രവർത്തിച്ചത് അസൗകര്യങ്ങളുടെ നടുവിൽ. ഭിന്നശേഷിക്കാരനായ ബിനു കോശി ഉൾപ്പെടെ വോട്ട് ചെയ്യാതെ മടങ്ങിയ അവസ്ഥ ഉണ്ടായി.
35–ാം മൈൽ സ്കൂളിലാണ് മുൻകാലങ്ങളിൽ പോളിങ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്.
എന്നാൽ ഇക്കുറി കൃഷിഭവന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സാംസ്കാരിക നിലയത്തിലായിരുന്നു വോട്ടെടുപ്പ്. പടികൾ കയറി ഇടുങ്ങിയ വാതിലിലൂടെ വേണം വോട്ടർമാർ അകത്തു കടക്കാൻ. ആളുകൾ വോട്ട് ചെയ്യാനായി കാത്തുനിന്നത് സമീപത്തെ റോഡിലാണ്.
നാല് ആളുകളിൽ അധികം അകത്ത് കയറിയാൽ സ്ഥലം തികയാത്ത അവസ്ഥയിൽ ആളുകളെ നിയന്ത്രിക്കാൻ പൊലീസും പാടുപെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

