കണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി തലശ്ശേരിയിലും കൂത്തുപറമ്പിലും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജിന്റെ നിർദേശപ്രകാരം പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും റൂട്ട് മാർച്ച് നടത്തി.തലശ്ശേരിയിൽ നടന്ന റൂട്ട് മാർച്ചിൽ തലശ്ശേരി എഎസ്പി പി.പി.കിരൺ, ആർഎഎഫ് അസിസ്റ്റന്റ് കമൻഡാന്റ് അനിൽ കുമാർ യാദവ്, തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ ബിജു പ്രകാശ് എന്നിവർ ഉൾപ്പെടെ 37 പൊലീസ് സേനാംഗങ്ങളും 40 ആർഎഎഫ് സേനാംഗങ്ങളും പങ്കെടുത്തു.
കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ പി.സി.സഞ്ജയ് കുമാറിന്റെയും ആർഎഎഫ് ഇൻസ്പെക്ടർ ജി.സുരേഷിന്റെയും നേതൃത്വത്തിൽ നടന്ന റൂട്ട് മാർച്ചിൽ 60 സേനാംഗങ്ങൾ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

