ചാത്തന്നൂർ ∙ രോഗം ബാധിച്ച് ഒരു വൃക്ക നീക്കം ചെയ്ത അനീഷിന്റെ ജീവരക്ഷയ്ക്കു വീണ്ടും വൃക്ക മാറ്റി വയ്ക്കണം. വൃക്ക നൽകാൻ ഭാര്യ തയാറാണെങ്കിലും ചെലവിനുള്ള തുകയ്ക്കു വലയുകയാണ് അനീഷും കുടുംബവും.
ചാത്തന്നൂർ താഴംതെക്കു കൊച്ചാലുംമൂട് അമ്പനാട് വീട്ടിൽ അനീഷാണ് (42) സഹായം തേടുന്നത്.
ചാത്തന്നൂർ വിളപ്പുറം പാണിയിൽ വാടക വീട്ടിൽ കഴിയുകയാണ് അനീഷും കുടുംബവും. രക്തസമ്മർദവും തലവേദനയും മൂലം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ 6 വർഷം മുൻപാണ് വൃക്ക രോഗം കണ്ടെത്തിയത്.
ഇതിനു പിന്നാലെ ഡയാലിസിസ് ആരംഭിച്ചു. ട്യൂമർ ബാധിച്ച ഒരു വൃക്ക 3 വർഷം മുൻപ് നീക്കം ചെയ്തു.
പിന്നീട് ഒരു വൃക്കയുമായി ഡയാലിസിസ് ചെയ്താണ് മുന്നോട്ടുള്ള ജീവിതം. ഇപ്പോൾ ആഴ്ചയിൽ 3 ദിവസം ഡയാലിസിസ് ചെയ്യണം.
ഹൃദയത്തിന്റെ വാൽവ് ചുരുങ്ങുന്ന രോഗം ഇതിനിടെ പിടിപെട്ടു.
കടുത്ത ശ്വാസതടസ്സം ഇടയ്ക്കിടെ അനുഭവപ്പെടും . ഓട്ടോ ഡ്രൈവറായ അനീഷിനു രോഗം മൂലം വാഹനം ഓടിക്കാൻ കഴിയുന്നില്ല.
മക്കൾ വിദ്യാർഥികളാണ്. ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മറ്റും സമൂഹ മാധ്യമങ്ങളിലൂടെയും സഹായം അഭ്യർഥിച്ചു ശസ്ത്രക്രിയ ചെലവിനുള്ള തുക കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.
ഭാര്യ സൗമ്യയുടെ വൃക്ക എടുക്കുന്നതിനുള്ള പരിശോധനകൾ പൂർത്തിയായി.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു 15 ലക്ഷത്തിലധികം രൂപ ചെലവ് വരും. അതിനുള്ള വഴി തെളിഞ്ഞാൽ വൃക്ക മാറ്റി വയ്ക്കണം.
ഉടനടി ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. കാലതാമസം വന്നാൽ ആരോഗ്യസ്ഥിതി മോശമാകും.
സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അനീഷും കുടുംബവുംഫോൺ: 9562843593. അക്കൗണ്ട് വിവരങ്ങൾ അനീഷ്.എസ്, ഫെഡറൽ ബാങ്ക്, പരവൂർ ബ്രാഞ്ച്.
Account No: 11420100299889. IFSC: FDRL0001142.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

