മധൂർ ∙ ചേനക്കോട് പട്ടികജാതി ഉന്നതിയിലെ നാലു വർഷം മുൻപ് നശിപ്പിച്ച റോഡ് പുനർനിർമിക്കുന്നതിന് 27,400 രൂപ ഈടാക്കാനുള്ള നടപടി വൈകുന്നതു സംബന്ധിച്ച് വിവരാവകാശനിയമപ്രകാരം നൽകിയ പരാതിയിൽ മൂന്നാഴ്ചയ്ക്കുള്ളിൽ വ്യക്തമായ വിവരം അറിയിക്കാനും കാണാതായ ഫയൽ പ്രത്യേക സംഘത്തെ നിയോഗിച്ചു കണ്ടെത്തി ഹർജിക്കാരനു നൽകാനും വിവരാവകാശ കമ്മിഷൻ ഉത്തരവ്.
മധൂർ പഞ്ചായത്ത് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ഡയറക്ടർ, റിട്ട. പഞ്ചായത്ത് സെക്രട്ടറി മനോജ് മാത്യു എന്നിവരെ എതിർകക്ഷി ചേർത്ത് ചേനക്കോട് ഹിദായത്ത് നഗർ സ്വദേശി എം.കെ.ബാബുകുമാർ നൽകിയ പരാതിയിലാണു നടപടി.
പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് 27,400 രൂപ ഈടാക്കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് മധൂർ പഞ്ചായത്ത് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് നൽകിയ കത്തിനു സമയപരിധി കഴിഞ്ഞിട്ടും മറുപടി ലഭിച്ചിരുന്നില്ല.
തുടർന്ന് പബ്ലിക്ക് ഇൻഫർമേഷൻ ഓഫിസർക്കെതിരെ വിവരാവകാശ നിയമ പ്രകാരം ശിക്ഷ നൽകണമെന്ന് രണ്ടാം അപ്പീൽ ഹർജി നൽകുകയായിരുന്നു. മറുപടി നൽകാൻ കാലതാമസം ഉണ്ടായെന്നും പരാമർശിക്കുന്ന തുക ഒടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും 2020 ജനുവരി ഒന്നു മുതൽ 2021 ഡിസംബർ 31 വരെയുള്ള രേഖകൾ വിശദമായി പരിശോധിക്കേണ്ടി വന്നതിനാലാണ് വൈകിയതെന്നുമായിരുന്നു ഇതിനു മറുപടി.
കമ്മിഷൻ കഴിഞ്ഞ സെപ്റ്റംബർ 15നു കാസർകോട് കലക്ടറേറ്റിലും നവംബർ 6നു തിരുവനന്തപുരത്തും ഹിയറിങ് നടത്തി.
എന്നാൽ, ഹർജിക്കാരൻ ആവശ്യപ്പെട്ട വിവരം ഉൾക്കൊള്ളുന്ന ഫയൽ കണ്ടെത്താനായില്ലെന്നായിരുന്നു പഞ്ചായത്ത് അധികൃതർ നൽകിയ മറുപടി.
മനോജ് ബാബുവിന്റെ നടപടികൾക്കു വിവരാവകാശനിയമ പ്രകാരം ശിക്ഷ നൽകാൻ താൽക്കാലികമായി തീരുമാനിച്ചുവെന്നും കമ്മിഷൻ മുൻപാകെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ 15 ദിവസത്തിനകം സമർപ്പിക്കണമെന്നും വിശദീകരണം ലഭിച്ചില്ലെങ്കിൽ ശിക്ഷാ നടപടിക്ക് ഉത്തരവിടുമെന്നും കമ്മിഷൻ അറിയിച്ചു.
കാണാതായ ഫയൽ കണ്ടെത്താൻ ഒരു ടീമിനെ വച്ചു പരിശോധിച്ച് ഫയൽ കണ്ടെത്തി ഹർജിക്കാരൻ ആവശ്യപ്പെട്ട
വിവരങ്ങൾ നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

