കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാഴ്ച നീണ്ട പ്രചാരണത്തിനൊടുവിൽ ജില്ല ഇന്നു പോളിങ് ബൂത്തിലേക്ക്.
111 തദ്ദേശ സ്ഥാപനങ്ങളിലായി 2220 വാർഡുകളിൽ മത്സരിക്കുന്ന 7374 സ്ഥാനാർഥികളിൽ നിന്നു തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ 26,67,746 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്.
ഇതിനായി 3021 പോളിങ് ബൂത്തുകൾ സജ്ജമാണ്.
പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാമഗ്രികളുടെ വിതരണം പൂർത്തിയായി. 7490 ബാലറ്റ് യൂണിറ്റുകളും 3036 കൺട്രോൾ യൂണിറ്റുകളും തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പു ജോലികൾക്കായി റിസർവ് ജീവനക്കാർ ഉൾപ്പെടെ 14,544 പേരെയാണ് പോളിങ് ബൂത്തുകളിൽ നിയോഗിച്ചിട്ടുള്ളത്.
മറ്റു തിരഞ്ഞെടുപ്പു ജോലികൾക്കായി പതിനായിരത്തോളം ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലുള്ള 72 പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 6ന് അതത് പോളിങ് സ്റ്റേഷനുകളിൽ മോക് പോളിങ് നടക്കും. 3 ആഴ്ചയേ പ്രചാരണത്തിനു ലഭിച്ചുള്ളുവെങ്കിലും മിക്കവാറും സ്ഥാനാർഥികൾ രണ്ടും മൂന്നും വട്ടം ഭവന സന്ദർശനം നടത്തി വോട്ട് അഭ്യർഥിച്ചു.
വോട്ടുറപ്പിക്കാനുള്ള ഓട്ടമായിരുന്നു അവസാന ദിവസം.
മരിച്ചുപോയവർ, സ്ഥലത്തില്ലാത്തവർ, വോട്ട് ചെയ്യാൻ എത്താനിടയില്ലാത്തവർ എന്നിവരെ കണ്ടെത്തി വോട്ടർ പട്ടികയിൽ മാർക്ക് ചെയ്ത് പോളിങ് ഏജന്റുമാർക്ക് കൈമാറുന്ന തിരക്കിലായിരുന്നു പാർട്ടി നേതാക്കൾ. കള്ളവോട്ട് തടയാൻ വേണ്ടിയാണിത്.
പോളിങ് ഉദ്യോഗസ്ഥരെ സന്ദർശിച്ചു സൗഹൃദം സ്ഥാപിക്കൽ, പോളിങ് ഏജന്റുമാരുടെ ലിസ്റ്റ് നൽകൽ തുടങ്ങിയ കാര്യങ്ങൾ ബൂത്ത് കമ്മിറ്റികളുടെ ചുമതലയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

