ക്യാപ്റ്റന്റെ റോൾ ഗംഭീരമാക്കിയ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോയതിന് പിന്നാലെ മറ്റൊരു വമ്പൻ ഡീലിനുള്ള ഒരുക്കത്തിൽ രാജസ്ഥാൻ റോയൽസ് ടീം ഉടമകൾ.
Winner of the trend! 💛🦁
നിലവിലെ പ്രധാന ഓഹരി ഉടമയും ബ്രിട്ടീഷ്-ഇന്ത്യൻ ബിസിനസ് പ്രമുഖനുമായ മനോജ് ബഡാലെ രാജസ്ഥാൻ റോയൽസിലെ (ആർആർ) തന്റെ ഓഹരി പങ്കാളിത്തിൽ മുന്തിയപങ്കും വിറ്റൊഴിഞ്ഞേക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഐപിഎല്ലിന്റെ അടുത്ത സീസണിൽ സഞ്ജു ചെന്നൈ കുപ്പായത്തിലാണ് ഇറങ്ങുക.
നിലവിൽ 65 ശതമാനം ഓഹരി പങ്കാളിത്തവുമായി ആർആറിന്റെ ഏറ്റവും വലിയ ഓഹരി ഉടമയാണ് ബഡാലെയുടെ എമർജിങ് മീഡിയ വെഞ്ച്വേഴ്സ്.
അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയായ റെഡ്ബേർഡ് ക്യാപിറ്റൽ പാർട്ണേഴ്സ് (ഏകദേശം 15%), ഫോക്സ് കോർപറേഷൻ തുടങ്ങിയവയാണ് മറ്റ് ഓഹരി ഉടമകൾ. പ്രാഥമികമായി ഏകദേശം 100 കോടി ഡോളർ (9,000 കോടി രൂപ) മൂല്യം വിലയിരുത്തിയാണ് ഓഹരി വിൽപന നീക്കമെന്നറിയുന്നു.
രാജസ്ഥാൻ റോയൽസോ ഓഹരി ഉടമകളോ ഇതുവരെ നീക്കം സ്ഥിരീകരിച്ചിട്ടില്ല. ഡീലിന്റെ അന്തിമഘട്ടത്തിൽ മൂല്യത്തിൽ കയറ്റിറക്കം പ്രതീക്ഷിക്കാം.
ഐപിഎല്ലിൽ സമീപകാലത്തായി ഫ്രാഞ്ചൈസി ഉടമകൾ ഓഹരി വിൽക്കുന്ന ട്രെൻഡ് ദൃശ്യമാണ്.
ഈ വർഷം ഫെബ്രുവരിയിലാണ് സിവിസി ക്യാപിറ്റൽ പാർട്ണേഴ്സിൽ നിന്ന് ഗുജറാത്ത് ടൈറ്റൻസിന്റെ 67% ഓഹരികൾ ടൊറന്റ് ഗ്രൂപ്പ് സ്വന്തമാക്കിയത്. ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പും ഗുജറാത്ത് ടൈറ്റൻസിനായി രംഗത്തുണ്ടായിരുന്നു.
A little AI magic fans won’t complain about!
😉💛
🦁💛
📷 :
ഐപിഎൽ ചാംപ്യന്മാരായ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിനെ (ആർസിബി) വിൽക്കാൻ ടീം ഉടമകളായ ഡിയാജിയോയുടെ കീഴിലെ യുണൈറ്റഡ് സ്പിരിറ്റ്സ് വിറ്റൊഴിയാൻ ശ്രമിക്കുന്നെന്ന വാർത്തകളുണ്ടായിരുന്നു.
അദാർ പൂനാവാലയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഡോ. രഞ്ജൻ പൈയുടെ മണിപ്പാൽ ഗ്രൂപ്പ്, ഡൽഹി ക്യാപിറ്റൽസ് ഉടമ പാർഥ് ജിൻഡാലിന്റെ ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ദേവയാനി ഇന്റർനാഷനൽ എന്നിവ ആർസിബിക്കായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഈ കമ്പനികളിൽ പലതും രാജസ്ഥാൻ റോയൽസിന്റെ ഓഹരികൾ സ്വന്തമാക്കാനും ശ്രമിച്ചേക്കുമെന്നും സൂചനകളുണ്ട്.
Warnie found his Rockstar in 2008. Rajasthan gets him back today.
💗
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

