കിഴക്കമ്പലം∙ കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും വിഡിയോ ക്യാമറ നിരീക്ഷണവും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ട് ട്വന്റി20 പാർട്ടി സ്ഥാനാർഥികൾ ഹൈക്കോടതിയിൽനിന്ന് ഉത്തരവു നേടി. ഹൈക്കോടതി ഉത്തരവു നടപ്പാക്കുന്നതിനു സംസ്ഥാന മുഖ്യ വരണാധികാരിക്കും ജില്ലാ വരണാധികാരി കൂടിയായ കലക്ടർക്കും സ്ഥാനാർഥികൾ ആവശ്യം ഉന്നയിച്ചു കത്തു നൽകി. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ 139 ബൂത്തുകളിലും ഇക്കുറി വിഡിയോ ക്യാമറ നിരീക്ഷണവും പൊലീസ് സംരക്ഷണവും ഏർപ്പെടുത്തും.
മുൻ വർഷങ്ങളിൽ ട്വന്റി20 സ്ഥാനാർഥികളും പ്രവർത്തകരും സിപിഎം ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കണ്ണൂർ മോഡൽ ജനാധിപത്യം ഇക്കുറി കുന്നത്തുനാട്ടിൽ ആവർത്തിക്കാതിരിക്കാൻ ട്വന്റി20 പാർട്ടി സ്ഥാനാർഥികൾ 10 ഹർജികളാണു ഹൈക്കോടതിയിൽ നൽകിയതെന്നു പാർട്ടി പ്രസിഡന്റ് സാബു എം.
ജേക്കബ് പറഞ്ഞു. ഏതുവിധേനയും ട്വന്റി20യെ അട്ടിമറിക്കുന്നതിന് എസ്ഡിപിഐ, പിഡിപി, വെൽഫെയർ പാർട്ടി ഉൾപ്പെടെ 25 പാർട്ടികളുടെ മുന്നണി രൂപീകരിച്ചാണ് ഇടത്, വലത് സഖ്യം കിഴക്കമ്പലത്തു ജനവിധി തേടുന്നത്. അഴിമതിരഹിത ഭരണം നടത്തി മുന്നേറുന്ന ട്വന്റി20യെ ബാലറ്റിലൂടെ പരാജയപ്പെടുത്താൻ കഴിയാതെവരുമ്പോൾ കണ്ണൂർ മോഡൽ ആവർത്തിക്കാൻ സാധ്യതയുണ്ട്.
ഇതു തടയാനാണു ഹൈക്കോടതിയെ സമീപിച്ചതും 139 ബൂത്തിലും വിഡിയോ റിക്കോർഡിങ്ങിനും പൊലീസ് സംരക്ഷണത്തിനും ഉത്തരവു സമ്പാദിച്ചതെന്ന് ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

